AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

​Gold Price in Dubai: ദുബായിൽ സ്വ‍ർണത്തിന് വില കുറവോ? പ്രവാസികൾക്ക് എത്ര ​ഗ്രാം വരെ കൊണ്ടുവരാം?

​Gold Price in Dubai: 440 രൂപയുടെ ഇടിവാണ് ഇന്ന് ഒരു പവന് കേരളത്തിൽ വന്നിരിക്കുന്നത്. ഇതോടെ സ്വർണവില 72,400ലേക്ക് എത്തി. എന്നാൽ ദുബായിൽ സ്വർണവില കുറവാണെന്ന് അറിയാമോ? എന്താകും അതിന് കാരണം?

​Gold Price in Dubai: ദുബായിൽ സ്വ‍ർണത്തിന് വില കുറവോ? പ്രവാസികൾക്ക് എത്ര ​ഗ്രാം വരെ കൊണ്ടുവരാം?
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 04 Jul 2025 19:50 PM

സംസ്ഥാനത്ത് സ്വർണവില പ്രവചനാതീതമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വർധനവ് ഉണ്ടായെങ്കിലും ഇന്ന് വിലയിൽ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. 440 രൂപയുടെ ഇടിവാണ് ഇന്ന് ഒരു പവന് വന്നിരിക്കുന്നത്. ഇതോടെ സ്വർണവില 72,400ലേക്ക് എത്തി.

കേരളത്തിൽ ഇങ്ങനെയെല്ലാം ആണെങ്കിലും ദുബായിൽ സ്വർണവില കുറവാണെന്ന് അറിയാമോ? എന്താകും അതിന് കാരണം? ദുബായിൽ ഉള്ള പ്രവാസികൾക്ക് നാട്ടിലേക്ക് എത്ര ​ഗ്രാം സ്വർണം വരെ കൊണ്ടുവരാൻ സാധിക്കും?

ദുബായിൽ സ്വർണവില കുറയുന്നത് എന്തുകൊണ്ട്?

നികുതി കുറവ്:  ദുബായിൽ (യു.എ.ഇ.) സ്വർണ്ണം ഇറക്കുമതി ചെയ്യുപ്പോൾ ഇറക്കുമതി തീരുവ (Import Duty) നൽകേണ്ടതില്ല. എന്നാൽ ഇന്ത്യയിൽ സ്വർണ്ണത്തിന് ഏകദേശം 15% വരെ ഇറക്കുമതി നികുതി ഉണ്ടായിരിക്കും. അതിനാൽ സ്വർണ വില ഇവിടത്തെക്കാൾ ദുബായിൽ കുറവാണ്.

ദുബായിൽ സ്വർണ്ണം (ബാർ) വാങ്ങുമ്പോൾ ജിഎസ്ടി പോലുള്ള അധിക നികുതികളും ഇല്ല. കൂടാതെ സ്വർണ്ണാഭരണങ്ങൾക്ക് ചെറിയ നിരക്കിൽ (5% വരെ) മാത്രമാണ് മൂല്യവർധിത നികുതി (VAT).

സ്വർണ്ണ വ്യാപാര കേന്ദ്രം: ദുബായ് ലോകത്തിലെ പ്രധാന സ്വർണവ്യാപാര കേന്ദ്രമാണ്. ആഫ്രിക്ക, റഷ്യ മുതലായ പല രാജ്യങ്ങളിൽ നിന്ന് നേരിട്ട് വാങ്ങുന്നു. അതിനാൽ ഇടനിലക്കാരുടെ ചെലവ് കുറയും.

ALSO READ: 22 കാരറ്റ് ആര്‍ക്ക് വേണം! നമുക്ക് 14ഉം 18ഉം കാരറ്റില്‍ സ്വര്‍ണമെടുക്കാം, വിലക്കുറഞ്ഞ ബ്രാന്‍ഡുകളിതാ

സ്വർണവിപണി: ദുബായ് ‘സിറ്റി ഓഫ് ഗോൾഡ്’ എന്നും അറിയപ്പെടുന്നുണ്ട്. ഇവിടെ ആയിരക്കണക്കിന് സ്വർണ്ണ കടകളാണുള്ളത്. ഈ കടകൾ തമ്മിൽ ശക്തമായ മത്സരം നിലനിൽക്കുന്നതുകൊണ്ട് വില കുറവായിരിക്കും.

കൂടാതെ ദുബായിൽ സ്വർണവില ഇന്റർനാഷണൽ മാർക്കറ്റ് വിലയുമായി (ലണ്ടൻ ബുൾയൺ മാർക്കറ്റ് തുടങ്ങിയവ) നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ദുബായിൽ നിന്നു ഇന്ത്യയിലേക്ക് എത്ര സ്വർണ്ണം വരെ കൊണ്ടുവരാം?

ദുബായിൽ നിന്ന് പ്രവാസികൾക്ക് നിയമപരമായി സ്വർണം നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കും. എന്നാൽ അവയ്ക്ക് നിശ്ചിത പരിധി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ കസ്റ്റംസ് നിയമപ്രകാരം പുരുഷന്മാർക്ക് 20 ഗ്രാം വരെ അതായത്, 50,000 രൂപ വരെ മൂല്യമുള്ള സ്വർണാഭരണങ്ങൾ കൊണ്ടുവരാൻ കഴിയും. സ്ത്രീകൾക്ക്  40 ഗ്രാം വരെ അതായത് 1 ലക്ഷം രൂപ വരെ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാം.

ശ്രദ്ധിക്കുക…

ഈ പരിധിക്ക് മുകളിലായി കൊണ്ടുവരുന്ന സ്വർണ്ണത്തിന് ഇന്ത്യൻ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും. സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകം, സ്വർണ്ണ ബാറുകൾക്ക് അല്ല.

സ്വർണ്ണം ധരിച്ച നിലയിൽ കൊണ്ടുവരുന്നതാണ് നിയമപരമായി പൊതുവെ അനുവദിച്ചിട്ടുള്ളത് (മാല, കമ്മൽ, വളകൾ തുടങ്ങിയവ).