Kerala Gold Rate: സ്വർണ വിലയിൽ ഉച്ചയ്ക്ക് അപ്രതീക്ഷിത വർധന; പവന് 320 രൂപ കൂടി വില 74,000ലേക്ക്
Sovereign Gold Hikes By Rs 320 Today Afternoon: ഇന്ന് സ്വർണവില വർധിച്ചത് രണ്ട് തവണ. രാവിലെ പവന് 40 രൂപയും ഉച്ചയ്ക്ക് 320 രൂപയുമാണ് വർധിച്ചത്.

സ്വർണവില
രാവിലത്തെ വിലവർധനവിന് പിന്നാലെ ഉച്ചയ്ക്കും സ്വർണവിലയിൽ വർധന. പവന് 320 രൂപയാണ് ഉച്ചയ്ക്ക് വർധിച്ചത്. രാവിലെ പവന് 40 രൂപ വർധിച്ചിരുന്നു. ഇതോടെ വെള്ളിയാഴ്ച സ്വർണത്തിന് ആകെ 360 രൂപ വില വർധിച്ചു. സ്വർണം പവന് 73,200 രൂപയിലാണ് നിലവിൽ സംസ്ഥാനത്തെ വ്യാപാരം.
ഗ്രാമിന് ഇന്ന് രാവിലെ അഞ്ച് രൂപയാണ് വർധിച്ചത്. ഉച്ചയ്ക്ക് 45 രൂപയും വർധിച്ചു. ഇതോടെ ഇന്ന് സ്വർണം ഗ്രാമിന് ആകെ വർധിച്ചത് 45 രൂപയായി. നിലവിൽ ഗ്രാമിന് 9,150 രൂപയിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടക്കുന്നത്. ഈ മാസം 17ന് സ്വർണവില പവന് 72840 രൂപ ആയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്നലത്തെ വില 9105 രൂപ. ഇതിൽ നിന്നാണ് ഇന്ന് രണ്ട് തവണയായി വില വർധിച്ചത്. ഇതോടൊപ്പം 10 ശതമാനം പണിക്കൂലിയും ഹാൾമാർക്കിംഗ് തുകയും ജിഎസ്ടിയും കൂടി ചേർക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് സംസ്ഥാനത്ത് നൽകേണ്ടത് 83,050 രൂപയോളമാണ്.
Also Read: Kerala Gold Rate: വീണ്ടും ഉയർന്നുതന്നെ; ഇന്നത്തെ സ്വർണ വില അറിയാം..
രാജ്യാന്തര തലത്തിലുള്ള വില വർധന കാരണമാണ് ഉച്ചയ്ക്ക് ശേഷം സ്വർണ വില ഉയരാൻ കാരണം. പലിശ നിരക്ക് കുറയ്ക്കണമെന്ന ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലറുടെ പരാമർശത്തിന് പിന്നാലെ യുഎസ് ഡോളറിൻ്റെ മൂല്യം കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില വർധിച്ചു.
ഈ മാസം 14നാണ് സംസ്ഥാനത്തെ സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 73,240 രൂപയായിരുന്നു ഈ മാസം 14ലെ സ്വർണവില. പതിനഞ്ചാം തീയതി പവന് 73160 രൂപയായി കുറഞ്ഞ സ്വർണവില പതിനാറാം തീയതി 72800 രൂപയിലെത്തിയിരുന്നു.