Kerala Gold Rate: കുതിക്കും കിതയ്ക്കും…സ്വര്‍ണവില കേട്ട് ഞെട്ടാന്‍ റെഡിയാണോ? എങ്കില്‍ നോക്കിക്കോളൂ

One Pavan Gold Rate on April 17 Friday in Kerala: ഇനി സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഡോളറിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നിലവില്‍ രാജ്യാന്തര വിപണിയെ പ്രതിസന്ധിയിലാഴ്ത്തുന്നത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നു. ഡോളറിലാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്.

Kerala Gold Rate: കുതിക്കും കിതയ്ക്കും...സ്വര്‍ണവില കേട്ട് ഞെട്ടാന്‍ റെഡിയാണോ? എങ്കില്‍ നോക്കിക്കോളൂ

പ്രതീകാത്മക ചിത്രം

Updated On: 

17 Apr 2026 | 09:32 AM

സ്വര്‍ണം വാങ്ങാന്‍ ഇന്ന് തന്നെ പോകാം, കേരളത്തിലെ സ്വര്‍ണവിലയില്‍ ഇടിവ്. 1,14,080 രൂപയില്‍ നിന്ന് 1,13,080 രൂപയിലേക്കാണ് വില കുറഞ്ഞിരിക്കുന്നത്. 1,000 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചത്. 124 രൂപ ഒരു ഗ്രാമിന് കുറഞ്ഞ് 14,135 രൂപയിലേക്കും വിലയെത്തി. കഴിഞ്ഞ ദിവസം 14,260 രൂപയായിരുന്നു ഗ്രാമിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കാരണം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വില കുറയുന്നതും കൂടുന്നതും നിത്യസംഭവമായി മാറി. കേരളത്തില്‍ വിവാഹസീസണ്‍ ആരംഭിച്ചതിന് ശേഷം വീണ്ടും റെക്കോഡ് നിരക്കുകളിലേക്കാണ് സ്വര്‍ണം കുതിച്ചത്. ഇതോടെ പലരും റെന്റല്‍ ആഭരണങ്ങളിലേക്ക് ചുവടുമാറ്റി. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് വിവാഹത്തിനെത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.

ഇനി സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഡോളറിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നിലവില്‍ രാജ്യാന്തര വിപണിയെ പ്രതിസന്ധിയിലാഴ്ത്തുന്നത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നു. ഡോളറിലാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്. അതിനാല്‍ യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകള്‍, ഡോളറിന്റെ മൂല്യം തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.

മാത്രമല്ല, രാജ്യാന്തര നയങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തില്‍ സംഭവിക്കുന്ന കയറ്റിറക്കങ്ങള്‍, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങിയ ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്.

Also Read: Kerala Gold Rate: വൻ വർദ്ധനവ്, പിടിവാശിയിൽ സ്വർണം, വാങ്ങാൻ അല്പം പാടുപെടും!

ഇന്ത്യയില്‍ ഇപ്പോള്‍ സ്വര്‍ണത്തിന് വലിയ ഡിമാന്‍ഡുള്ള സമയമാണ്. വിവാഹസീസണ്‍ വന്നെത്തിയതിന് പുറമെ, അക്ഷയതൃതീയ പോലുള്ള ആഘോഷങ്ങളും സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അക്ഷയതൃതീയക്ക് കൂടുതല്‍ ആളുകള്‍ ജ്വല്ലറികളിലേക്ക് എത്തില്ലെന്ന വിലയിരുത്തലുമുണ്ട്.

Follow Us
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്