AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

May 1 Rule Changes: എല്‍പിജി വില 993 രൂപ ഉയര്‍ത്തി; കീശ ചോരും മാറ്റങ്ങള്‍ മെയ് 1 മുതല്‍, ശ്രദ്ധിച്ചോളൂ

Big Changes From May 1 2026 In India: 2025ലെ ഓണ്‍ലൈന്‍ ഗെയ്മിങ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം 2026 മെയ് 1 മുതലാണ് ഔദ്യോഗികമായ പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് മെയ് 1 മുതല്‍ ഓണ്‍ലൈന്‍ ഗെയ്മിങ് അതോറിറ്റി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇതോടെ ഡിജിറ്റല്‍ മേഖലയില്‍ വിനോദം കണ്ടെത്തുന്നവര്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരും.

May 1 Rule Changes: എല്‍പിജി വില 993 രൂപ ഉയര്‍ത്തി; കീശ ചോരും മാറ്റങ്ങള്‍ മെയ് 1 മുതല്‍, ശ്രദ്ധിച്ചോളൂ
എല്‍പിജി സിലിണ്ടറുകള്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 01 May 2026 | 07:48 AM

മെയ് 1 2026 മുതല്‍ രാജ്യത്തെ പല മേഖലകളിലും മാറ്റങ്ങള്‍ സംഭവിക്കുകയാണ്. എല്ലാ മാസങ്ങളിലും അല്ലെങ്കില്‍ എല്ലാ സാമ്പത്തിക വര്‍ഷങ്ങളുടെ തുടക്കത്തിലും സംഭവിക്കുന്നതുപോലുള്ള ഈ മാറ്റങ്ങള്‍ രാജ്യത്തെ സാധാരണക്കാര്‍ മുതല്‍ പണക്കാരെ വരെ ഒരുപോലെ ബാധിക്കുന്നവയാണ്. തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായാണ് നിയമങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്നത്. എന്നാല്‍ അടുക്കളകളെ പോലും നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളും പട്ടികയിലുണ്ട്, എല്ലാത്തിനെ കുറിച്ചും വിശദമായി അറിയാം.

എല്‍പിജി വില

ആഗോളതലത്തില്‍ എണ്ണവില 120 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍, ഡീസല്‍ വിലകളെ ഉയര്‍ത്തില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എല്‍പിജി സിലിണ്ടറുകളെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 993 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ഫെബ്രുവരി 28ന് ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം ആആരംഭിച്ചതിന് പിന്നാലെ 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില മൂന്ന് തവണ ഉയര്‍ത്തിയിരുന്നു. മാര്‍ച്ചില്‍ 144 രൂപയും ഏപ്രിലില്‍ ഏകദേശം 200 രൂപയും ഉയര്‍ത്തി. രാജ്യത്തെ ഭക്ഷണശാലകള്‍ ഇതോടെ പലതും അടച്ചുപൂട്ടലിന്റെ വിലവര്‍ധനവിന്റെയും വക്കിലായിരുന്നു. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വിലയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.

വിനോദ മേഖലയില്‍ ശ്രദ്ധിക്കാം

2025ലെ ഓണ്‍ലൈന്‍ ഗെയ്മിങ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം 2026 മെയ് 1 മുതലാണ് ഔദ്യോഗികമായ പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് മെയ് 1 മുതല്‍ ഓണ്‍ലൈന്‍ ഗെയ്മിങ് അതോറിറ്റി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇതോടെ ഡിജിറ്റല്‍ മേഖലയില്‍ വിനോദം കണ്ടെത്തുന്നവര്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരും.

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

രാജ്യത്തെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് നകുതിനിയമങ്ങളിലും മാറ്റമുണ്ട്. നേരിട്ട് റിസര്‍വ് ബാങ്കില്‍ നിന്ന് ബോണ്ടുകള്‍ വാങ്ങിച്ചവര്‍ക്ക് മാത്രമേ ഇനി മുതല്‍ റിഡംപ്ഷന്‍ നികുതി ഇളവ് ലഭിക്കുകയുള്ളൂ. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന ബോണ്ടുകള്‍ക്ക് മൂലധന നേട്ട നികുതി നല്‍കേണ്ടതായി വരും.

ആദായ നികുതി നിയമത്തിലെ മാറ്റം

ഏപ്രില്‍ 1 മുതലാണ് ഇന്ത്യയില്‍ പുതിയ ആദായനികുതി നിയമം പ്രാബല്യത്തില്‍ വന്നത്. അതിനാല്‍ തന്നെ നിങ്ങളുടെ ശമ്പളം, നികുതി എന്നിവ പുതിയ ഘടനയ്ക്ക് അനുസൃതമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കാം.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്

ഏപ്രില്‍ മാസം മുതല്‍ രാജ്യത്ത് ഉയര്‍ന്ന സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ രീതി പ്രാബല്യത്തിലുണ്ട്. അതിനാല്‍ മൊത്തത്തിലുള്ള ട്രേഡിങ് ചെലവുകള്‍ വര്‍ധിക്കുമെന്ന കാര്യം വ്യാപാരികള്‍ മനസിലാക്കുക.

Also Read: May 2026 Bank Holidays: മെയ് ദിനം ബാങ്ക് പ്രവർത്തിക്കുമോ? ഈ ദിവസങ്ങളിലെല്ലാം അവധിയാണേ

കേരള സര്‍ക്കാര്‍ പെന്‍ഷനില്‍ മാറ്റം

കേരള സര്‍ക്കാരിന്റെ പെന്‍ഷന്‍ സ്‌കീമില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പദ്ധതി പ്രകാരം ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ദേശീ. പെന്‍ഷന്‍ സംവിധാനം തുടരുകയും ചെയ്യും.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

മെയ് 1 മുതല്‍ എസ്ബിഐ ബിപിസിഎല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക ചാര്‍ജ് ഉണ്ടായിരിക്കും. 100,000 വരെയുള്ള വാര്‍ഷിക ചെലവുകള്‍ക്ക് വാര്‍ഷിക ഫീസില്‍ ഇളവ് ലഭിക്കുന്നതാണ്. എന്നാല്‍ കാര്‍ഡിന്റെ ഫീസ് 499 ആയിരിക്കും. നേരത്തെ 50,000 രൂപ വരെയുള്ള ചെലവുകള്‍ക്ക് ഈ നിരക്ക് ബാധകമായിരുന്നു. എന്നാല്‍ പരിധി വര്‍ധിപ്പിച്ചാണ് ബാങ്ക് ആശ്വാസം പകരുന്നത്. ഒരു ലക്ഷത്തില്‍ താഴെ വരെയുള്ള ചെലവുകള്‍ക്ക് ഫീസ് ബാധകമാണ്. ഈ മാറ്റങ്ങള്‍ അറിഞ്ഞ് ഉപഭോക്താക്കള്‍ ഇടപാടുകള്‍ ക്രമീകരിക്കണമെന്ന് ബാങ്ക് നിര്‍ദേശിക്കുന്നു.

English Summary

From May 1, 2026, several key changes come into effect in India, including a hike in commercial LPG prices to Rs 993. Updates also impact credit card rules and other financial and service sectors, making it important for consumers to stay informed about the new regulations.

Follow Us