Gold Rate: എന്തൊരു പരീക്ഷണമാണ് പൊന്നേ, സ്വർണം വീണ്ടും 90,000 കടന്നു
Kerala Gold Rate Today: വില വർദ്ധിക്കുന്നതോടെ സ്വർണത്തിന്റെ ഡിമാൻഡും ഇടിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 48.3ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നത് ഇക്കൊല്ലം ഇതേ പാദത്തില്‍ 209.4 ടണ്ണായി കുറഞ്ഞതായി വിദഗ്ധർ പറയുന്നു.

Gold Price
പ്രതീക്ഷകൾക്ക് അറുതി വരുത്തി സംസ്ഥാനത്തെ സ്വർണവില. തുടർച്ചയായ മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും 90,000 കടന്നു. ഒക്ടോബർ 31(ഇന്ന്) രാവിലെ ഒരു പവന് 89960 രൂപയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 11245 രൂപയും. എന്നാൽ ഉച്ച കഴിയുമ്പോൾ വില വീണ്ടും ഉയർന്നിരിക്കുകയാണ്.
440 രൂപയുടെ വർദ്ധനവാണ് പൊന്നിന് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 90,400 രൂപയായി. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ മൊത്ത വില 97,000 കടക്കും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. ഒരു ഗ്രാം വാങ്ങാൻ 11,300 രൂപയാണ് വില വരുന്നത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതാണ് നിലവിലെ വർദ്ധനവിന് കാരണം. കാല്‍ ശതമാനം നിരക്കാണ് കുറച്ചത്. ഫെഡ് സമിതിയിലെ 12 അംഗങ്ങളില്‍ 10 പേരും നിരക്ക് കുറയ്ക്കലിന് അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. പലിശനിരക്ക് കുറച്ചത് ഡോളറിന്റെ വില ഇടിവിന് കാരണമാകുകയും അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുകയും ചെയ്യും.
ALSO READ: പൊന്ന് വീണ്ടും പിണങ്ങി, സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; പണി തന്നത് ഫെഡ് റിസര്‍വ്
അതേസമയം വില വർദ്ധിക്കുന്നതോടെ സ്വർണത്തിന്റെ ഡിമാൻഡിൽ വലിയ ഇടിവ് സംഭവിക്കുന്നതായാണ് വിവരം. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 48.3ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നത് ഇക്കൊല്ലം ഇതേ പാദത്തില്‍ 209.4 ടണ്ണായി കുറഞ്ഞതായി വിദഗ്ധർ പറയുന്നു. എന്നാൽ നിക്ഷേപത്തിൽ 20ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 91.6 ടണ്‍ സ്വര്‍ണമാണ് നിക്ഷേപത്തിനായി വാങ്ങിയത്. മൂല്യം 74 ശതമാനം കൂടി 51,080 കോടി രൂപയില്‍ നിന്ന് ഇത് 1,14,270 കോടി രൂപയായി വര്‍ദ്ധിച്ചതായാണ് കണക്ക്.
സ്വർണവില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. യുഎസ് ചൈന വ്യാപാര ചർച്ചകളും ഇസ്രായേൽ ഗാസ സംഘർഷവും മറ്റു അന്താരാഷ്ട്ര സംഭവവികാസങ്ങളുമെല്ലാം സ്വർണവിലയെ സ്വാധീനിക്കും. നവംബർ മാസത്തിൽ വിവാഹസീസൺ വന്നെത്തുന്നതിനാൽ നിലവിലെ വർദ്ധനവ് സാധാരണക്കാർക്ക് വെല്ലുവിളിയാണ്.