Gold Rate: സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒരു ലക്ഷം! ഇന്ന് കൂടിയോ കുറഞ്ഞോ?
Kerala Gold Rate: അടിക്കടി ഉയരുന്ന വില സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയൊരു തലവേദനയാണ്. 80,000ൽ എത്തിയ സ്വർണവില വീണ്ടും 90,000 കടന്നു. ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റമുണ്ടായത്.

പ്രതീകാത്മക ചിത്രം
ഇന്ത്യൻ വിവാഹത്തിലും മറ്റ് ആഘോഷങ്ങളിലും സ്വർണാഭരണങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ അടിക്കടി ഉയരുന്ന വില സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയൊരു തലവേദനയാണ്. 80,000ൽ എത്തിയ സ്വർണവില വീണ്ടും 90,000 കടന്നു. ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ പവന് 93720 രൂപയായിരുന്നു വില. എന്നാൽ ഉച്ച കഴിഞ്ഞപ്പോൾ മാസത്തിലെ ഏറ്റവും ഉയർന്ന വിലയായ 94,320 രൂപയിലാണ് പൊന്നിന്റെ വ്യാപാരം നടന്നത്.
ഇന്ന് വിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 93,760 രൂപയായി. ഒരു ഗ്രാമിന് 11,720 രൂപയാണ് നൽകേണ്ടത്. പവന്റെ അടിസ്ഥാന വില 93,760 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില ഏകദേശം 1,01,401 രൂപയായിരിക്കും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും.
വില ഉയരുന്നതിന് കാരണം
നിരവധി ഘടകങ്ങൾ കാരണം ആഗോള വിപണികളിൽ നിലവിൽ സ്വർണ്ണ വില ഉയരുകയാണ്. യുഎസ് പലിശ നിരക്കുകളിലെ കുറവ് സ്വർണ്ണത്തെ മികച്ച നിക്ഷേപ ഓപ്ഷനാക്കി മാറ്റി. കൂടാതെ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഇടിഎഫ്) വർദ്ധിച്ചുവരുന്ന ഒഴുക്കും ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണ്ണം തുടർച്ചയായി വാങ്ങുന്നതും വിലകളെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. നേരിയ ഇടിവ് അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും, സ്വർണം 1979 ന് ശേഷമുള്ള ഏറ്റവും ശക്തമായ വാർഷിക റാലിയുടെ പാതയിലാണ്.
ALSO READ: അമേരിക്കയുടെ പണി, വെള്ളി മുന്നോട്ട്; വില ഉയരുന്നതെന്ത് കൊണ്ട്? നിക്ഷേപകർ ഇത് അറിയണം!
വില ഇടിവ് സംഭവിക്കുമോ?
നിലവിൽ സ്വർണ്ണം ശക്തമായി തുടരുന്നുണ്ടെങ്കിലും, വിലയിൽ കൂടുതൽ ഇടിവ് ഉണ്ടാകുമെന്ന് ചില വിദഗ്ധർ പ്രവചിക്കുന്നുണ്ട്. കുത്തനെയുള്ള ഉയർച്ചയ്ക്ക് ശേഷം, അടുത്ത വർഷം സ്വർണ്ണ വില ക്രമേണ കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതും യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതും വിലകൾ മയപ്പെടുത്താൻ കാരണമായേക്കും.