Gold Rate: നേരിയ ആശ്വാസം, താഴേക്കിറങ്ങി സ്വർണം; കൂട്ടിന് വെള്ളിയും
Kerala Gold Silver Rate Today: കഴിഞ്ഞ ദിവസങ്ങളിലെ വർദ്ധനവ് ആശങ്ക ഉയർത്തിയെങ്കിലും സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറയുകയാണ്. ഇന്ന് ഒരു പവൻ സ്വർണവിലയിൽ 120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
സാധാരണക്കാരുടെ സ്വർണ സ്വപ്നങ്ങൾക്ക് വീണ്ടും പ്രതീക്ഷയേകി ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസങ്ങളിലെ വർദ്ധനവ് ആശങ്ക ഉയർത്തിയെങ്കിലും വില വീണ്ടും കുറയുകയാണ്. ഇന്ന് ഒരു പവൻ സ്വർണവിലയിൽ 120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളി വിലയിലും കാര്യമായ ഇടിവ് പ്രകടമാകുന്നുണ്ട്.
കേരളത്തിൽ ഇന്നലെ (നവംബർ 19) ഒരു പവൻ സ്വർണാഭരണത്തിന്റെ അടിസ്ഥാന വില 91560 രൂപയായിരുന്നു. ഒരു ഗ്രാമിന് നൽകേണ്ടത് 11,445 രൂപയും. എന്നാൽ 120 രൂപ കുറഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവന് 91,440 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണം വാങ്ങുന്നവർക്ക് ഇന്ന് കൊടുക്കേണ്ടി വരുന്നത് 11,430 രൂപയാണ്.
വെള്ളി വില
സ്വർണത്തോടൊപ്പം വെള്ളി വിലയും കുറയുന്നുണ്ട്. ഇന്ന് കേരളത്തിലെ വെള്ളി വിലയിൽ 3,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 173 രൂപയും കിലോഗ്രാമിന് 1,73,000 രൂപയുമായി. ചെന്നൈയിലും വില കേരളത്തിന് സമാനമാണെങ്കിൽ, മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങി നഗരങ്ങളിൽ ഒരു കിലോ വെള്ളി വിലയുടെ വില 1,65,000 രൂപയാണ്.
ALSO READ: സ്വര്‍ണം വാടയ്ക്ക് കൊടുക്കാം; ആര്‍ക്കാണ് നല്‍കേണ്ടത്, ലാഭം നേടുന്നത് എങ്ങനെ?
വില ഇടിവിന് കാരണം
ഡോളർ സൂചിക 100 മാർക്കിന് മുകളിൽ ഉയരുകയും യുഎസ് ഫെഡറൽ റിസർവിന്റെ മിനിറ്റ്സ് ഡിസംബറിലെ മറ്റൊരു പലിശ നിരക്ക് കുറയ്ക്കാനുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തതാണ് ഇതിന് കാരണം. നിലവിൽ ഡോളർ സൂചിക രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ്.
ഫെഡ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള വ്യാപാരികളുടെ പ്രതീക്ഷകൾ കുറഞ്ഞതും സ്വർണ്ണത്തിന് സമ്മർദ്ദമുണ്ടാക്കി. അതേസമയം, വൈകിയെത്തിയ സെപ്റ്റംബർ മാസത്തെ യുഎസ് നോൺ-ഫാം പേറോൾസ് (Non-farm payrolls) റിപ്പോർട്ടിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ദുർബലമായ തൊഴിൽ ഡാറ്റയാണെങ്കിൽ കുറഞ്ഞ പലിശനിരക്ക് എന്ന വാദത്തിന് ശക്തി നൽകുകയും അത് സ്വർണ്ണവില ഉയർത്താനുള്ള സാധ്യതയുമുണ്ട്.