Kerala DA Hike : ബോണസ് മാത്രമല്ല, സർക്കാർ ജീവനക്കാർക്ക് ഓണം അടിച്ചുപൊളിക്കാൻ ഡിഎ ഉയർത്തും

Kerala Government Employees DA Hike Updates : ഈ കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചത്. ഇനി 2022 ജൂലൈ മാസം മുതലുള്ള ക്ഷാമബത്ത കുടിശ്ശികയുടെ ഗഡുക്കളാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ളത്.

Kerala DA Hike : ബോണസ് മാത്രമല്ല, സർക്കാർ ജീവനക്കാർക്ക് ഓണം അടിച്ചുപൊളിക്കാൻ ഡിഎ ഉയർത്തും

Kerala Da Hike

Updated On: 

28 Jul 2025 21:44 PM

തിരുവനന്തപുരം : സംസ്ഥാന സർക്കാജീവനക്കാർ ഏറെ നാളായി കാത്തിരിക്കുന്ന ക്ഷാമബത്ത കുടിശ്ശികയുടെ ഒരു ഗഡു ഉടനൽകിയേക്കും. ഓണത്തിന് മുന്നോടിയായി ഡിഎ കുടിശ്ശികയുടെ ഒരു ഗഡു നൽകാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഫയൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് സമർപ്പിച്ചു. തുടർന്ന് മന്ത്രിസഭ യോഗത്തിതീരുമാനമായാസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ), പെൻഷൻ ഉപയോക്താക്കളുടെ ക്ഷാമാശ്വാസവും ഉയരും.

2022 ജൂലൈ മാസത്തിലെ കുടിശ്ശികയാണ് ഇത്തവണ നൽകുക. സർക്കാജീവനക്കാർക്കും പെൻഷഉപയോക്താക്കൾക്കും മൂന്ന് ശതമാനം ഡിഎയും ഡിആറുമാണ് ഉയരാൻ പോകുക. മൂന്ന് ശതമാനം ഡിഎ ഗഡു നൽകുന്നതോടെ സർക്കാജീവനക്കാർക്ക് ലഭിക്കാനുള്ള ക്ഷാമബത്ത കുടിശ്ശിക 17 ശതമാനമാകും. അതേസമയം ബാക്കി 39 മാസത്തെ ഡിഎ കുടിശ്ശികയെ കുറിച്ച സർക്കാർ ഒരു സൂചനയും നൽകുന്നില്ല. അത് ഇനി നൽകാനും സാധ്യതയില്ലെന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ : 8th Pay Commission: എട്ടാം ശമ്പള കമ്മീഷനിൽ കുറഞ്ഞത് 51000, അന്നത്തെ ഫോർമുല ഇനിയും?

നിലവിസർക്കാജീവനക്കാർക്ക് ലഭിക്കുന്നത് ശമ്പളത്തിന്മേൽ 15 ശതമാനം ഡിഎയാണ്. കുടിശ്ശികയായി ഇനി ലഭിക്കേണ്ടത് 35 ശതമാനം ഡിഎയാണ്. മൂന്ന് ശതമാനം കൂടി ഡിഎ ഉയർത്തിയാസർക്കാർ ജീവനക്കാരുടെ ഡിഎയും പെൻഷൻകാരുടെ ഡിആറും 18 ശതമാനമാകും. അതേസമയം കേന്ദ്ര സർക്കാജീവനക്കാർക്കും പെൻഷൻകാർക്കും ഇപ്പോൾ ലഭിക്കുന്നത് 53 ശതമാനമാണ് ക്ഷാമബത്ത. ഒക്ടോബറോടെ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം അടുത്ത ഡിഎ വർധനവുണ്ടാകും

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും