Kerala Lottery Result : കഴിഞ്ഞയാഴ്ച എറണാകുളം കൊണ്ടുപോയി, ഈ ആഴ്ചത്തെ സ്ത്രീശക്തിയുടെ ഭാഗ്യം ആർക്കൊപ്പം
ഈ ആഴ്ച ആ ഭാഗ്യം ഏത് ജില്ലയിലെത്തും എന്ന് ഉറ്റുനോക്കുകയാണ് ലോട്ടറി പ്രേമികൾ. മുക്കാൽ കോടിയുടെ ഈ ആഴ്ചത്തെ ഭാഗ്യം നേടാൻ 40 രൂപയുടെ ഭാഗ്യ പരീക്ഷണം നടത്തിയാൽ മതി.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ഫലം കഴിഞ്ഞയാഴ്ച പുറത്തു വന്നപ്പോൾ 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ്. SU 612385 ആണ് ടിക്കറ്റ് നമ്പർ. ജിജിമോൻ കെടി എന്ന ഏജൻ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. E 7113 ആണ് ഏജൻസി നമ്പർ.
ഈ ആഴ്ച ആ ഭാഗ്യം ഏത് ജില്ലയിലെത്തും എന്ന് ഉറ്റുനോക്കുകയാണ് ലോട്ടറി പ്രേമികൾ. മുക്കാൽ കോടിയുടെ ഈ ആഴ്ചത്തെ ഭാഗ്യം നേടാൻ 40 രൂപയുടെ ഭാഗ്യ പരീക്ഷണം നടത്തിയാൽ മതി.
എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയ്ക്ക് 40 രൂപയാണ് വില.
സ്ത്രീ ശക്തി ലോട്ടറി സമ്മാനത്തുകയുടെ ഘടന
- ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
- രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
- മൂന്നാം സമ്മാനം: 5,000 രൂപ
- നാലാം സമ്മാനം: 2,000 രൂപ
- അഞ്ചാം സമ്മാനം: 1,000 രൂപ
- ആറാം സമ്മാനം: 500 രൂപ
- ഏഴാം സമ്മാനം: 200 രൂപ
- എട്ടാം സമ്മാനം: 100 രൂപ
- പ്രോത്സാഹന സമ്മാനം: 8,000 രൂപ
സമ്മാനത്തുക ലഭിക്കാൻ ആവശ്യമായ രേഖകൾ ഇവയെല്ലാം…
- സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ സെൽഫ് അറ്റസ്റ്റ് ചെയ്ത കോപ്പി.
- പാസ്പോർട്ട് സെെസ് ഫോട്ടോ
- സമ്മാനം കെെപ്പറ്റാനുള്ള ഫോമും സ്റ്റാമ്പും.
- തിരിച്ചറിയൽ രേഖ
സ്ത്രീ ശക്തി ലോട്ടറിയ്ക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ തുടങ്ങിയ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ 7 ബംബർ ലോട്ടറികളും പുറത്തിറക്കുന്നു. ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ,പൂജ എന്നിങ്ങനെയുള്ള ബംബർ ലോട്ടറികളാണ് പുറത്തിറക്കുന്നത്. നിലവിൽ പൂജ ബംബറിന്റെ വിൽപ്പനയാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.