Kerala Petrol Price: തിരുവനന്തപുരത്ത് 107 രൂപ, കൊച്ചിയിൽ അതിലും കുറവ്; എവിടെ നിന്നും പെട്രോൾ അടിക്കുന്നതാണ് ലാഭം?
Kerala Petrol Diesel Price Today: ഇന്ത്യയിൽ ഇന്ധനവില ദിവസേനയുള്ള വിലനിർണ്ണയ രീതിക്കനുസരിച്ച് പുതുക്കുന്നുണ്ട്. എന്നാൽ ഒരു സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വില ഒരേപോലെ ആയിരിക്കില്ല. പെട്രോളിന്റെ അടിസ്ഥാന വില ചില്ലറ വിൽപ്പന വിലയിലേക്ക് വരുമ്പോൾ മാറുന്നുണ്ട്.
ഓരോ ദിവസത്തെയും പെട്രോൾ, ഡീസൽ ഓരോ സാധാരണക്കാരന്റെയും പ്രധാന പ്രശ്നമാണ്. ശമ്പളത്തിന്റെ പകുതിയിൽ കൂടുതലും ഇത്തരത്തിൽ ഇന്ധനത്തിന് വേണ്ടിയാണ് ചെലവാകുന്നത്. എന്നാൽ കേരളത്തിൽ തന്നെ ജില്ലകൾക്കനുസരിച്ച് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരാറുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? എന്തായിരിക്കും ഇതിന് കാരണം? പരിശോധിക്കാം…..
ഇന്നത്തെ പെട്രോൾ വില
| നഗരം | വില |
| ആലപ്പുഴ | ₹105.75 |
| കൊച്ചി | ₹105.65 |
| ഇടുക്കി | ₹107.43 |
| കണ്ണൂർ | ₹105.78 |
| കാസർഗോഡ് | ₹106.52 |
| കൊല്ലം | ₹107.10 |
| കോട്ടയം | ₹105.90 |
| കോഴിക്കോട് | ₹105.99 |
| മലപ്പുറം | ₹106.42 |
| പാലക്കാട് | ₹106.75 |
| പത്തനംതിട്ട | ₹106.51 |
| തിരുവനന്തപുരം | ₹107.48 |
| തൃശൂർ | ₹106.58 |
| വയനാട് | ₹107.03 |
ഇന്നത്തെ ഡീസൽ വില
| നഗരം | വില |
| ആലപ്പുഴ | ₹94.73 |
| കൊച്ചി | ₹94.64 |
| ഇടുക്കി | ₹96.22 |
| കണ്ണൂർ | ₹94.78 |
| കാസർഗോഡ് | ₹95.48 |
| കൊല്ലം | ₹96.00 |
| കോട്ടയം | ₹94.87 |
| കോഴിക്കോട് | ₹95.14 |
| മലപ്പുറം | ₹95.39 |
| പാലക്കാട് | ₹95.66 |
| പത്തനംതിട്ട | ₹95.44 |
| തിരുവനന്തപുരം | ₹96.48 |
| തൃശൂർ | ₹95.51 |
| വയനാട് | ₹95.87 |
വില വ്യത്യാസം എന്തുകൊണ്ട്?
ഇന്ത്യയിൽ ഇന്ധനവില ദിവസേനയുള്ള വിലനിർണ്ണയ രീതിക്കനുസരിച്ച് പുതുക്കുന്നുണ്ട്. എന്നാൽ ഒരു സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വില ഒരേപോലെ ആയിരിക്കില്ല. പെട്രോളിന്റെ അടിസ്ഥാന വില ചില്ലറ വിൽപ്പന വിലയിലേക്ക് വരുമ്പോൾ മാറുന്നുണ്ട്.
ഈ വ്യത്യാസത്തിന്റെ പ്രധാന കാരണം, ഗതാഗത ചെലവാണ്. എണ്ണ ശുദ്ധീകരണശാലകളിൽ നിന്നോ ഡിപ്പോകളിൽ നിന്നോ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള ഗതാഗത ചെലവ് അനുസരിച്ച് വില മാറിയേക്കാം. ഒരു പ്രധാന ഡിപ്പോയുടെ അടുത്തുള്ള ജില്ലകളെ അപേക്ഷിച്ച്, ദൂരെയുള്ള ജില്ലകളിൽ പെട്രോൾ വില കൂടാൻ സാധ്യതയുണ്ട്.
അതുപോലെ, ഓരോ സംസ്ഥാനവും പെട്രോളിന്മേൽ ചുമത്തുന്ന മൂല്യവർദ്ധിത നികുതി (VAT ) വ്യത്യസ്തമായിരിക്കും. ഒരേ സംസ്ഥാനമാണെങ്കിൽ പോലും ചില ജില്ലകളിലെ നിരക്കുകളിൽ നേരിയ വ്യത്യാസം വരും. കൂടാതെ ചില നഗരസഭകളോ കോർപ്പറേഷനുകളോ പ്രാദേശിക ആവശ്യങ്ങൾക്കായി അധിക നികുതികളോ സെസ്സുകളോ ഈടാക്കാറുണ്ട്. പെട്രോൾ പമ്പ് ഉടമകൾക്ക് ലഭിക്കുന്ന ഡീലർ കമ്മീഷനും വില നിർണായത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.