Ration Updates : മണ്ണെണ്ണ വാങ്ങിയില്ലേ? ജൂലൈ മാസത്തിലെ റേഷൻ വിതരണവും കഴിഞ്ഞു, ഇനി എന്ത് ചെയ്യും?

Kerala Ration Shop Kerosene Updates : മഞ്ഞ റേഷൻ കാർഡുകാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. പിങ്ക്, വെള്ള, നീല റേഷൻ കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുന്നത്.

Ration Updates : മണ്ണെണ്ണ വാങ്ങിയില്ലേ? ജൂലൈ മാസത്തിലെ റേഷൻ വിതരണവും കഴിഞ്ഞു, ഇനി എന്ത് ചെയ്യും?

Kerala Ration Shop

Published: 

31 Jul 2025 22:44 PM

രണ്ട് വർഷത്തിന് ശേഷമാണ് കേരളത്തിലെ റേഷൻ കടകളിൽ മണ്ണെണ്ണ വിതരണത്തിനായി ജൂലൈ മാസത്തിലെത്തിയത്. ലിറ്ററിന് 65 രൂപ നിരക്കിലാണ് മണ്ണെണ്ണ റേഷൻ കടകൾ വഴി വിൽക്കുന്നത്. അന്ത്യോദയ അന്ന യോജന (എഎവൈ) വിഭാഗത്തിലുള്ള മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് റേഷൻ കടകൾ വഴി വിതരണം ചെയ്തത്. ഇവയ്ക്ക് പുറമെ വൈദ്യുതികരിക്കാത്ത വീടുകളിലെ കാർഡുകൾക്ക് ആറ് ലിറ്റ മണ്ണെണ്ണയുമാണ് നൽകിയത്.

ഇന്ന് 31-ാം തീയതിയോടെ ജൂലൈ മാസത്തിലെ റേഷൻ വിതരണം പൂർത്തിയായതായി സംസ്ഥാന പൊതുവിതരണ വകുപ്പ് അറിയിക്കുകയും ചെയ്തു. എന്നാൽ ചിലർ ഉന്നയിക്കുന്ന സംശയം ജൂലൈ മാസത്തിൽ മണ്ണെണ്ണ വാങ്ങിക്കാൻ സാധിക്കാത്തവർക്ക് ഇനി മണ്ണെണ്ണ ലഭിക്കുമോ എന്നാണ്. ഇക്കാര്യത്തിൽ പൊതുവിതരണ വകുപ്പ് നൽകിയിരിക്കുന്ന വ്യക്തത ഇങ്ങനെയാണ്.

ത്രൈമാസ കണക്കിലാണ് റേഷൻ കടകളിൽ ജൂലൈ മാസം മണ്ണെണ്ണ വിതരണത്തിനായി എത്തിച്ചത്. അതായത് ജൂലൈ മാസത്തിൽ മണ്ണെണ്ണ ലഭിക്കാത്തവർക്കോ വാങ്ങിക്കാത്തവർക്കോ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങൾക്കുള്ളിൽ വാങ്ങിക്കാവുന്നതാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ത്രൈമാസ കണക്കിലായിരുന്നു മണ്ണെണ്ണ വിതരണം നടത്തിയിരുന്നു.

ALSO READ : Ration Kerosene: റേഷൻ മണ്ണെണ്ണ വില കൂട്ടി, നൽകേണ്ടത് ഇത്ര രൂപ…

നാളെ റേഷൻ കട അവധി

ജൂലൈ മാസത്തിലെ റേഷൻ വിതരണം ഇന്ന് 31-ാം തീയതി പൂർത്തിയായതോടെ നാളെ ഓഗസ്റ്റ് ഒന്നാം തീയതി റേഷൻ കടകൾ അവധിയായിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. രണ്ടാം തീയതി മുതൽ ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.

ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം

  1. മഞ്ഞ് കാർഡ് – 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപയ്ക്കും ഒരു കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും
  2. പിങ്ക് കാർഡ് – ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിൽ നിന്നും നാല് കിലോ കുറച്ച് പകരം നാല് പാക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ ലഭിക്കുന്നതാണ്. കൂടാതെ അധിക വിഹിതമായി അഞ്ച് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
  3. നീല കാർഡ് – ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി പത്ത് കിലോ അരി കിലോയ്ക്ക് 10.90 രൂപയ്ക്ക് ലഭിക്കും.
  4. വെള്ള കാർഡ് – 15 കിലോ അരി കിലോയ്ക്ക് 10.90 രൂപയ്ക്ക് ലഭിക്കും

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും