Kerosene Prices: പൊള്ളിച്ച് മണ്ണെണ്ണ വില, 13 രൂപയുടെ വർദ്ധനവ്; ലിറ്ററിന് കൊടുക്കേണ്ടത്….

Kerosene Price rise in Kerala: ക്രൂഡ് ഓയിൽ വില വർദ്ധനയാണ് മണ്ണെണ്ണ വില വർദ്ധിപ്പിക്കാനുള്ള കാരണമായി കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ചൂണ്ടിക്കാട്ടുന്നത്. പച്ചക്കറി, മുട്ട, വെളിച്ചെണ്ണ തുടങ്ങിയവയുടെ വില വർദ്ധനവിൽ വലയുന്ന മലയാളികൾക്ക് മണ്ണെണ്ണ വില വർദ്ധനവും വെല്ലുവിളി ഉയർത്തുകയാണ്. 

Kerosene Prices: പൊള്ളിച്ച് മണ്ണെണ്ണ വില, 13 രൂപയുടെ വർദ്ധനവ്; ലിറ്ററിന് കൊടുക്കേണ്ടത്....

പ്രതീകാത്മക ചിത്രം

Published: 

06 Dec 2025 08:37 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണ 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണ ലിറ്ററിന് 13 രൂപയാണ് കേന്ദ്രസർക്കാർ കൂട്ടിയത്. ക്രൂഡ് ഓയിൽ വില വർദ്ധനയാണ് മണ്ണെണ്ണ വില വർദ്ധിപ്പിക്കാനുള്ള കാരണമായി കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ചൂണ്ടിക്കാട്ടുന്നത്. പച്ചക്കറി, മുട്ട, വെളിച്ചെണ്ണ തുടങ്ങിയവയുടെ വില വർദ്ധനവിൽ വലയുന്ന മലയാളികൾക്ക് മണ്ണെണ്ണ വില വർദ്ധനവും വെല്ലുവിളി ഉയർത്തുകയാണ്.

ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു ഒരു ലിറ്ററിന്റെ വില. ജൂലായിൽ 65 രൂപ, ആഗസ്റ്റിൽ 68 രൂപ, സെപ്റ്റംബറിൽ 67രൂപ, ഒക്ടോബറിൽ 69 രൂപ, നവംബറിൽ 70 എന്നിങ്ങനെയായിരുന്നു വില. ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74 രൂപയായി ഉയര്‍ന്നു.

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെയും വൈദ്യുതീകരിക്കാത്ത വീടുകളെയും മുന്‍ഗണന കാര്‍ഡ് ഉടമകളെയും മണ്ണെണ്ണയുടെ വില വര്‍ധന പ്രതികൂലമായി ബാധിക്കും. അതേസമയം വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു എതിര്‍പ്പും അറിയിച്ചില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

ALSO READ: പച്ചക്കറി ഒരു കിലോ 400 രൂപ, മുന്നിൽ ഇവരെല്ലാം: പൊള്ളിച്ച് അടുക്കള

വില വർദ്ധിപ്പിക്കുന്നതിലൂടെ വിവിധ നികുതികളിലൂടെ കേന്ദ്രസർക്കാരിന് അധികവരുമാനം ലഭിക്കും. കൂടാതെ, റേഷൻ കടകളിലും മൊത്ത വ്യാപാര ഡിപ്പോകളിലും കൂടുതൽ സ്റ്റോക്കുള്ളതിനാൽ സംസ്ഥാനത്തിനുംഅധികവിലയുടെ നേട്ടം ലഭിക്കുന്നതാണ്. മൊത്ത വ്യാപാരികൾക്കും റേഷൻ വ്യാപാരികൾക്കുമുള്ള കമ്മിഷനിൽ മാറ്റമില്ലാത്തതിനാൽ ഇതുകുറച്ചുള്ള തുക ഭക്ഷ്യപൊതുവിതരണ വകുപ്പിൽ അടയ്ക്കേണ്ടതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ