AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fuel Price: ഇങ്ങനെ പോയാല്‍ കീശ വേണ്ട! ഇന്നത്തെ പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്കറിയേണ്ടേ?

November Fuel Rates in India: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പുറമെ പാചക വാതകത്തിന്റെ രൂപത്തിലും വിലക്കയറ്റം തിരിച്ചടി നല്‍കുന്നു. എല്‍പിജി സിലിണ്ടറുകള്‍ക്കും വില ഒരുപാട് നല്‍കണം.

Fuel Price: ഇങ്ങനെ പോയാല്‍ കീശ വേണ്ട! ഇന്നത്തെ പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്കറിയേണ്ടേ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Updated On: 12 Nov 2025 | 09:03 AM

അടിക്കടി ഉണ്ടാകുന്ന വില വര്‍ധനവ് സാധാരണക്കാരന്‍ മുതല്‍ പണക്കാരനെ വരെ ബാധിക്കുന്നുണ്ട്. എന്നാല്‍ പറഞ്ഞിട്ട് കാര്യമുണ്ടോ? വാഹനമെടുത്ത് പുറത്തോട്ടൊന്ന് ഇറങ്ങണമെങ്കില്‍ പോലും രൂപ ഇമ്മിണി ചെലവാക്കണം. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പുറമെ പാചക വാതകത്തിന്റെ രൂപത്തിലും വിലക്കയറ്റം തിരിച്ചടി നല്‍കുന്നു. എല്‍പിജി സിലിണ്ടറുകള്‍ക്കും വില ഒരുപാട് നല്‍കണം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഇന്നത്തെ ദിവസം ഇന്ധനവിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. പ്രധാന നഗരങ്ങളിലെ ഇന്ധനവില പരിശോധിക്കാം.

മുംബൈയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 103.50 രൂപയാണ് വില. ഡീസൈലിന് 90.03 രൂപയും വിലയുണ്ട്. കഴിഞ്ഞ ദിവസത്തെ അതേ വിലയില്‍ തന്നെയാണ് ഇന്നത്തെയും വില്‍പന.

ന്യൂഡല്‍ഹിയില്‍ പെട്രോളിന് അല്‍പം വിലക്കുറവാണ്. 94.77 രൂപയാണ് ഇവിടുത്തെ വില. ഡീസലിന് 87.67 രൂപ വിലവരുന്നു.

കൊല്‍ക്കത്തയില്‍ 105.41 രൂപ പെട്രോളിനും 92.02 രൂപ ഡീസലിനും വിലയുണ്ട്.

ചെന്നൈയില്‍ പെട്രോള്‍ വില നൂറിന് മുകളില്‍ തന്നെയാണ്. 100.90 രൂപയാണ് ഇവിടുത്തെ നിരക്ക്. 92.49 രൂപ ഡീസലിനും വില വരുന്നു.

ഗുഡ്ഗാവില്‍ 88.10 രൂപയും, പട്‌നയില്‍ 91.49 രൂപയും, നോയിഡയില്‍ 88.29 രൂപയും, തിരുവനന്തപുരത്ത് 96.48 രൂപയുമാണ് ഇന്നത്തെ ഡീസല്‍ വില

കോഴിക്കോട് ഡിസല്‍ വിലയില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസം 95.20 രൂപയുണ്ടായിരുന്നത്, ഇന്ന് 94.78 രൂപയായി കുറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 94.78 നും 95.20 നും ഇടയിലാണ് ഇവിടെ ഡീസല്‍ വില വരുന്നത്.

Also Read: Sthree Suraksha Scheme: സ്ത്രീകൾക്ക് മാസംതോറും 1000 രൂപ; ധനസഹായത്തിൻ്റെ മാനദണ്ഡങ്ങൾ ഇങ്ങനെ….

ആഗോള ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങളും കറന്‍സികളുമായി ബന്ധപ്പെട്ട മാറ്റങ്ങളും ഇന്ധനവിലയെയും സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയില്‍ ഇന്ധനവില ഉയരുന്നതിന് എക്‌സൈസ് തീരുവകളും സംസ്ഥാനതല ലെവികളും ഒരു കാരണമാണ്.

അതേസമയം, കേരളത്തില്‍ ഗാര്‍ഹിക എല്‍പിജിയുടെ ഇന്നത്തെ വില 862 രൂപയാണ്. എല്‍പിജിയുടെ വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.