Kerala Gold Rate: റെക്കോഡ് താഴ്ചയില്‍ സ്വര്‍ണം; ഇപ്പോള്‍ വാങ്ങുന്നത് ബുദ്ധി
December 9 Tuesday Afternoon Gold Rate: കേരളത്തില്‍ ഡിസംബര്‍ ഒന്‍പത് ചൊവ്വാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ്, 95,400 രൂപയായിരുന്നു വില. ഒരു ഗ്രാമിന് കുറഞ്ഞത് 30 രൂപയാണ്. ഇതോടെ വില 11,925 രൂപയിലേക്കുമെത്തി.
കേരളത്തില്‍ ഇന്ന് രണ്ടാം തവണയും സ്വര്‍ണവില കുറഞ്ഞു. രാവിലെ വില താഴ്ത്തിയ സ്വര്‍ണം, വീണ്ടും താഴോട്ടിടിഞ്ഞ് ഉപഭോക്താക്കളെ മോഹിപ്പിക്കുകയാണ്. കുറച്ചുകാലത്തേക്ക് സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കാന്‍ സാധ്യതയില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്വര്‍ണം രണ്ട് തവണ വില കുറച്ച് നമ്മെ ഞെട്ടിച്ചിരിക്കുന്നത്.
കേരളത്തില്‍ ഡിസംബര്‍ ഒന്‍പത് ചൊവ്വാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ്, 95,400 രൂപയായിരുന്നു വില. ഒരു ഗ്രാമിന് കുറഞ്ഞത് 30 രൂപയാണ്. ഇതോടെ വില 11,925 രൂപയിലേക്കുമെത്തി.
ഉച്ചയ്ക്ക് ശേഷമുള്ള വില
ഉച്ചയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും താഴോട്ടിറങ്ങിയിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 11,865 രൂപയിലേക്കും, ഒരു പവന് 480 രൂപ കുറഞ്ഞ് 94,920 രൂപയിലേക്കുമാണ് നിരക്കെത്തിയത്. രാവിലെ കുറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഉച്ചയ്ക്ക് ശേഷം കുറഞ്ഞത്.




എന്നാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 25 ബേസിസ് പോയിന്റ് കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ബാങ്കുകള്‍ വലിയ അളവില്‍ സ്വര്‍ണം ശേഖരിക്കുന്നതും വിലക്കയറ്റത്തിന് ആക്കംക്കൂട്ടുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 5,000 ഡോളര്‍ കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Also Read: Gold Rate: സ്വർണം കൈവിട്ടോ? പിടിതരാതെ വെള്ളിയും; ഇന്നത്തെ നിരക്ക് ….
അതേസമയം, 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണവിലയിലും കുറവ് സംഭവിച്ചു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 9760 രൂപയും, 14 കാരറ്റിന് 40 രൂപ കുറഞ്ഞ് 7600 രൂപയുമാണ് നിലവിലെ നിരക്ക്.