Lenskart IPO: ഐപിഒ പ്രവേശനത്തിന് ലെൻസ്കാർട്ട്; ഓഹരിക്ക് വില 402, ഈ തീയതികൾ നിർണായകം

Lenskart IPO Details: ആദ്യ ഓഹരി വിൽപനയിലൂടെ 7,278 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉടമസ്ഥരായ പിയൂഷ് ബൻസാൽ, അമിത് ചൗധരി, സുമീത് കപാഹി എന്നിവർ 12.75 കോടി ഓഹരികളും വിൽക്കുന്നുണ്ട്.

Lenskart IPO: ഐപിഒ പ്രവേശനത്തിന് ലെൻസ്കാർട്ട്; ഓഹരിക്ക് വില 402, ഈ തീയതികൾ നിർണായകം

Lenskart

Updated On: 

27 Oct 2025 | 02:13 PM

പ്രഥമ ഐപിഒ-ക്ക് ഒരുങ്ങി ഇന്ത്യൻ വിപണിയിലെ മുൻനിര കണ്ണട റീട്ടെയിലർമാരായ ലെൻസ്കാർട്ട് (Lenskart). പ്രഥമ ഓഹരി വിൽപനയിലൂടെ 7278 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ഒക്ടോബർ 31 മുതൽ നവംബർ 4 വരെയാകും ഐപിഒ നടക്കുന്നത്.

നവംബർ പത്തിന് ലെൻസ്കാർട്ട് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങുമെന്നാണ് റിപ്പോ‍ർട്ട്. 382 മുതൽ 402 രൂപ വരെയാണ് ഒരു ഓഹരി വിലയെന്നാണ് വിവരം. ആദ്യ ഓഹരി വിൽപനയിലൂടെ 7,278 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

‌ഉടമസ്ഥരായ പിയൂഷ് ബൻസാൽ, അമിത് ചൗധരി, സുമീത് കപാഹി എന്നിവർ 12.75 കോടി ഓഹരികളും വിൽക്കുന്നുണ്ട്. ഐപിഒ-ക്ക് മുന്നോടിയായിട്ടുള്ള ഫണ്ടിംഗ് റൗണ്ടിൽ ഡിമാർട്ട് സ്ഥാപകൻ രാധാകിഷൻ ദമാനി ഏകദേശം 90 കോടി രൂപ ലെൻസ്കാർട്ടിൽ നിക്ഷേപിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ALSO READ: 3 വര്‍ഷംകൊണ്ട് 25% ത്തിലധികം നേട്ടം; ഈ മിഡ്‌-ക്യാപ് ഫണ്ടുകള്‍ നോക്കിയാലോ?

ലെൻസ്കാർട്ട് രജിസ്ട്രാർ, ലീഡ് മാനേജർ

എം.യു.എഫ്.ജി ഇൻടൈം ഇന്ത്യയാണ് ഇഷ്യുവിന്റെ രജിസ്ട്രാർ. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി, അവെൻഡസ് ക്യാപിറ്റൽ, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ആക്സിസ് ക്യാപിറ്റൽ, ഇന്റൻസീവ് ഫിസ്കൽ സർവീസസ് എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.

ലക്ഷ്യമിടുന്നത്…

ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുകയിൽനിന്ന് 272 കോടി രൂപ പുതിയ സ്റ്റോറുകൾ തുറക്കാൻ ഉപയോഗിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു. 591 കോടി രൂപ നിലവിലെ സ്റ്റോറുകളുടെ ​വാടക, ലൈസൻസ് പുതുക്കാനും മറ്റുമായി ചെലവഴിക്കും. സാ​ങ്കേതിക വിദ്യ മെച്ചപ്പെടുത്താനും ക്ലൗഡ് അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ