AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: 3 വര്‍ഷംകൊണ്ട് 25% ത്തിലധികം നേട്ടം; ഈ മിഡ്‌-ക്യാപ് ഫണ്ടുകള്‍ നോക്കിയാലോ?

Best Mid Cap Mutual Funds: മിഡ് ക്യാപ് ഫണ്ടുകളിലാണ് നിങ്ങള്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തിലധികം വാര്‍ഷിക വരുമാനം നല്‍കിയ ഫണ്ടുകളെ പരിചയപ്പെടാം.

Mutual Funds: 3 വര്‍ഷംകൊണ്ട് 25% ത്തിലധികം നേട്ടം; ഈ മിഡ്‌-ക്യാപ് ഫണ്ടുകള്‍ നോക്കിയാലോ?
പ്രതീകാത്മക ചിത്രം Image Credit source: Nora Carol Photography/Moment/Getty Images
shiji-mk
Shiji M K | Published: 26 Oct 2025 12:18 PM

മ്യുച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ തീരുമാനമെടുത്ത ഒട്ടുമിക്കയാളുകളുടെയും മുന്നില്‍ ചോദ്യ ചിഹ്നമുയര്‍ത്തുന്നത് ഏത് ഫണ്ട് തിരഞ്ഞെടുക്കും എന്നതാണ്. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ്, ലാര്‍ജ് ക്യാപ് എന്നിങ്ങനെ വിവിധങ്ങളായ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ ലഭ്യമാണ്. മിഡ് ക്യാപ് ഫണ്ടുകളോടാണ് കൂടുതലാളുകള്‍ക്കും താത്പര്യം. മിഡ് ക്യാപ് ഫണ്ട് എന്നത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടാണ്. ആസ്തിയുടെ 65 ശതമാനമെങ്കിലും ഇടത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്നതാണ് ഇവയുടെ രീതി. ഈ ഫണ്ടുകള്‍ ലാര്‍ജ് ക്യാപ് കമ്പനികളുടെ സ്ഥിരതയും സ്‌മോള്‍ ക്യാപ് കമ്പനികളുടെ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയും നല്‍കുന്നു.

മിഡ് ക്യാപ് ഫണ്ടുകളിലാണ് നിങ്ങള്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തിലധികം വാര്‍ഷിക വരുമാനം നല്‍കിയ ഫണ്ടുകളെ പരിചയപ്പെടാം.

ഏതെല്ലാമാണ് ആ ഫണ്ടുകള്‍?

മ്യുച്വല്‍ ഫണ്ടുകളെ സെബി തരംതിരിക്കുന്നത് അനുസരിച്ച് മിഡ് ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നവയെയാണ് മിഡ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് പറയുന്നത്. ലിസ്റ്റ് ചെയ്ത കമ്പനികളെ അവയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അനുസരിച്ച് റാങ്ക് ചെയ്യുന്നു. 101നും 249നും ഇടയില്‍ റാങ്ക് ചെയ്യപ്പെടുന്ന സെക്യൂരിറ്റികളാണ് മിഡ് ക്യാപ് സ്റ്റോക്കുകള്‍.

എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട് മൂന്ന് വര്‍ഷത്തിനിടെ 25 ശതമാനത്തിന് മുകളില്‍ വാര്‍ഷിക വരുമാനം നല്‍കി. എന്നാല്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വരുമാനം നല്‍കിയത് ഇന്‍വെസ്‌കോ ഇന്ത്യ മിഡ് ക്യാപ് ഫണ്ടാണ് (28.46%).

25 ശതമാനത്തിലധികം വരുമാനം നല്‍കി മികച്ച പ്രകടനം കാഴ്ച വെച്ച മറ്റ് ഫണ്ടുകളാണ് എച്ച്ഡിഎഫ്‌സി മിഡ് ക്യാപ് ഫണ്ട്, മോട്ടിലാല്‍ ഓസ്വാള്‍ മിഡ് ക്യാപ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് ഫണ്ട്, വൈറ്റ് ക്യാപിറ്റല്‍ മിഡ് ക്യാപ് ഫണ്ട് എന്നിവ.

Also Read: Financial Planning: 30 വയസുണ്ടോ? SIP, HIP, TIP ഇവയെ കുറിച്ചറിയാതെ എന്ത് സാമ്പത്തികാസൂത്രണം

അതേസമയം, മിഡ് ക്യാപ് ഫണ്ടുകള്‍ സ്‌മോള്‍ ക്യാപുകളേക്കള്‍ സുരക്ഷിതവും ലാര്‍ജ് ക്യാപുകളേക്കാള്‍ അപകട സാധ്യതയുള്ളതുമാണെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റും സാമ്പത്തിക ഉപദേഷ്ടാവുമായ ദീപക് അഗര്‍വാള്‍ പറയുന്നു. എന്നാല്‍ ചില മിഡ് ക്യാപുകള്‍ ഭാവിയില്‍ ലാര്‍ജ് ക്യാപുകളായി മാറിയേക്കാം. നിങ്ങളുടെ പോര്‍ട്ട്‌ഫോൡയോയുടെ ഒരു ഭാഗം മിഡ് ക്യാപ് ഫണ്ടുകള്‍ക്കായി നീക്കിവെക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.