Saving Tips : ചിലവ് വർധിക്കുമ്പോൾ റിട്ടെയർമെൻ്റ് സമയത്തേക്ക് സേവിങ്സ് മാത്രം മതിയോ? വരാൻ പോകുന്ന പ്രതിസന്ധികൾ ഇവയാണ്
Inflation And Savings For Retirement : നിലവിലുള്ള പണപ്പെരുപ്പം 6-7 ശതമാനം വരെയാണ്. അതായത് ഇപ്പോൾ ഒരു മാസത്തെ ചിലവിനെ ഒരു ലക്ഷം രൂപ ചിലവഴിക്കുകയാണെങ്കിൽ, അടുത്ത പത്ത് വർഷം കഴിയുമ്പോൾ ഇരിട്ടിയാകും.
ഇഎംഐ അടയ്ക്കുക, വീട്ടിലെ മാസ ചിലവ് നടത്തുക, ഉത്തരവാദിത്വങ്ങൾ നിറവേറ്റുക തുടങ്ങിയ സാമ്പത്തിക ചുറ്റുപ്പാടാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കുള്ളത്. ഒരു പുതിയ സർവെ പ്രകാരം ഇന്ത്യക്കാരിൽ അഞ്ചിൽ നാല് പേരും സ്ഥിര വരുമാനം ഒരു ഘട്ടത്തിൽ നിന്നു പോയാൽ പിന്നെ എന്ത് ചെയ്യുമെന്ന് കാര്യത്തിൽ ധാരണയില്ലാത്തവരാണ്. ഇത് ഏറ്റവും മോശമായി ബാധിക്കുന്നതും മധ്യവർഗത്തിലുള്ളവരെയാണ്. അതുകൊണ്ട് ഇനി ചിന്തിക്കേണ്ടത് നാം എത്ര സമ്പാദിക്കുന്നു എന്നല്ല, സ്ഥിര വരുമാനം നിന്നു പോയാൽ എത്രനാളത്തേക്ക് നിങ്ങളുടെ കൈയിലുള്ള പണം കാണുമെന്നാണ്.
ദശാബ്ദങ്ങൾ നീണ്ട് നിൽക്കുന്ന ജോലികൊണ്ട് എല്ലാ ചിലവും നടത്തി, അവസാനം പെൻഷനാകുമ്പോൾ മധ്യവർഗത്തിലുള്ളവരുടെ കൈയ്യിൽ ഒന്നും കാണില്ല. സാധാരണ ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ ഒരു മാസത്തെ ബജറ്റ് എന്ന് പറയുന്നത് വാടക, വീട്ടിലേക്കുള്ള അവശ്യവസ്തുക്കൾ, ഇൻ്റർനെറ്റ്, ഇൻഷുറസ്, മറ്റ് ആവശ്യങ്ങൾ എല്ലാം കഴിഞ്ഞ് ഒരു ചെറിയ തുക സേവിങ്സിലേക്ക് മാറ്റിവെക്കും. ഈ ചെറിയ സേവിങ്സിൽ നിന്നാണ് വെക്കേഷനും, മറ്റ് അത്യാവശ്യഘട്ടങ്ങളിലേക്കും ഉപയോഗപ്പെടുത്താൻ കണ്ടെത്തുന്നത്. ചിലപ്പോൾ ഒരു ചെറിയ ഭാഗം റിട്ടയർമെൻ്റ് ഇൻവെസ്റ്റ്മെൻ്റിലേക്ക് പോയേക്കാം.
60 വയസിന് ശേഷം സ്ഥിര വരുമാനം നിലച്ചാൽ പിന്നീട് വില വർധനയിൽ ഉണ്ടാകുന്ന അന്തരം വർധിക്കും. നിലവിൽ രാജ്യത്തെ പണപ്പെരുപ്പം ആറ് മുതൽ ഏഴ് ശതമാനം വരെയാണ് വർധിക്കുന്നത്. അതായത്, ഇന്ന് ഒരു ലക്ഷം രൂപ പ്രതിമാസം ചിലവ് വരുമ്പോൾ അടുത്ത ഒരു ദശാബ്ദം കൊണ്ട് അത് ഇരട്ടിയാകും. എല്ലാത്തിലും മുകളിലായി മരുന്നുകളുടെ വിലയും വർധിക്കും. ആരോഗ്യ മേഖലയിലെ പണപ്പെരുപ്പം മാത്രം 12 ശതമാനമാണ്.
പെട്ടെന്നുണ്ടാകുന്ന സാമ്പത്തികപരമായ തിരിച്ചടിയിൽ നിന്നും സുരക്ഷിതമായി ഇരിക്കാൻ എല്ലാവരും പലിക്കേണ്ടത് ഒരു 15 ശതമാനം നിയമമാണ്. മാസം വരുമാനത്തിൽ നിന്നും ഒരു 15 ശതമാനം റിട്ടയർമെൻ്റ് ആവശ്യങ്ങൾക്കായി മാറ്റിവെക്കുക. ഈ തുക ഒരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും പാടില്ല. ഇത് കൂടുതൽ സുരക്ഷിതമായി കരുതാൻ നീണ്ട നാളത്തേക്കുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതാണ് ഉത്തമം. അതായത് മ്യുച്വൽ ഫണ്ട്, പ്രൊവിഡൻ്റ് ഫണ്ട്, നികുതി ഇളവിനായി എൻപിഎസ് എന്നിവയിലേക്കും മാറ്റിവെക്കാൻ സാധിക്കുന്നതാണ്. ഇത്തരം മാറ്റിവെക്കലുകൾ ഇല്ലെങ്കിൽ റിട്ടയർമെൻ്റ ജീവിതം മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് മാത്രം ഒതുങ്ങി പോകേണ്ടി വരും.