Indian Whiskey Award: ഇന്ത്യയുടെ ഈ വിസ്കിക്ക് അവാർഡ്, അന്താരാഷ്ട്രതലത്തിൽ അംഗീകാരം
Indian Whisky Legacy : ഇത് വെറും പാനീയം മാത്രമല്ല, മറിച്ച് ജനപ്രിയ ബ്രാൻ്റ് കൂടിയാണെന്ന് അതിൻ്റെ വിൽപ്പനയിൽ വ്യക്തമാണെന്ന് ബക്കാർഡി ഇന്ത്യ പറയുന്നു. കമ്പനി ഇതിന്റെ ലഭ്യതയും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ നിർമ്മിത പ്രീമിയം വിസ്കി ലെഗസിക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം. ബക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച വിസ്കിക്ക് അടുത്തിടെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിലും അവാർഡ് ലഭിച്ചു. നിരവധി ഇന്ത്യൻ, സ്കോട്ടിഷ് മാൾട്ടുകളും ധാന്യങ്ങളും ഉപയോഗിച്ചാണ് ലെഗസി നിർമ്മിക്കുന്നത്. പഴങ്ങളുടെ മധുരം, നേരിയ പുകയുടെ ഗന്ധം, ടോസ്റ്റ് ചെയ്ത ഓക്ക് മരത്തിന്റെ രുചി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഇതിൻ്റെ ടേസ്റ്റ് എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
നിരവധി സംസ്ഥാനങ്ങളിൽ ലെഗസി ലഭ്യം
ലെഗസി എന്നത് വെറും പാനീയം മാത്രമല്ല, മറിച്ച് ജനപ്രിയ ബ്രാൻ്റ് കൂടിയാണെന്ന് അതിൻ്റെ വിൽപ്പനയിൽ വ്യക്തമാണെന്ന് ബക്കാർഡി ഇന്ത്യ പറയുന്നു. കമ്പനി ഇതിന്റെ ലഭ്യതയും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ലെഗസി ലഭ്യമാണെന്ന് കമ്പനി പറയുന്നു. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, മേഘാലയ, അസം, ത്രിപുര, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന, കേരളം, പുതുച്ചേരി, ഗോവ തുടങ്ങിയസംസ്ഥാനങ്ങളിൽ 750 മില്ലി, 375 മില്ലി, 180 മില്ലി കുപ്പികളിലും വിസ്ക്കി വിൽക്കുന്നുണ്ട്.
വില വിവരം
ലെഗസി പ്രീമിയം ബ്ലെൻഡഡ് വിസ്ക്കി 750 മില്ലിയുടെ വില- 2100 രൂപയാണ്, അതേസമയം 375 മില്ലിക്ക് 1080 രൂപയുമാണ് വില. ലെഗസി പ്രീമിയം ബ്ലെൻഡഡ് വിസ്കി അൾട്രാ ഡീലക്സിൻ്റെ വില 750 മില്ലിക്ക് 22000 രൂപയും, 375 മില്ലിക്ക് 1120 രൂപയുമാണ് വില.
മദ്യ മേഖലയ്ക്ക് വലിയ നേട്ടം
ഈ പ്രീമിയം മെയ്ഡ് ഇൻ ഇന്ത്യൻ പ്രോഡക്ടിന് ലഭിക്കുന്ന അന്താരാഷ്ട്ര അവാർഡുകൾ തെളിയിക്കുന്നത് ഇന്ത്യൻ സ്പിരിറ്റ്സ് ബിസിനസ്സ് ആഭ്യന്തര വിപണിയിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നാണ്, മറിച്ച് ലോക വേദിയിലും ഇതിൻ്റെ സാന്നിധ്യം പ്രകടമാണ് . ലെഗസിയുടെ വിജയം ബ്രാൻഡിന് മാത്രമല്ല, മുഴുവൻ ഇന്ത്യൻ മദ്യ വിപണിക്കും നേട്ടമാണെന്ന് വ്യാപാരമേഖലയിലെ വിദഗ്ധർ നിരീക്ഷിക്കുന്നു.