Milma Milk Price: വെളിച്ചെണ്ണയ്ക്ക് പിന്നാലെ പാലും; ഓണത്തിന് ശേഷം വില കൂട്ടാനൊരുങ്ങി മിൽമ

Milma Milk Price: നിലവിൽ, അരലിറ്റർ പാക്കറ്റ് പാലിന് 28 രൂപയാണ് വില. മിൽമ ഉൾപ്പെടെ മറ്റ് കമ്പനികളും ഇതേവിലക്കാണ് പാൽ വിൽക്കുന്നത്.

Milma Milk Price: വെളിച്ചെണ്ണയ്ക്ക് പിന്നാലെ പാലും; ഓണത്തിന് ശേഷം വില കൂട്ടാനൊരുങ്ങി മിൽമ

Milma

Updated On: 

30 Aug 2025 11:44 AM

തിരുവനന്തപുരം: ഓണത്തിനുശേഷം പാൽ വില കൂട്ടുമെന്നറിയിച്ച് മിൽമ. ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്നാണ് യോഗത്തിൽ ഉന്നയിച്ച ആവശ്യം.

സെപ്റ്റംബർ 15നാണ് അടുത്ത ബോർഡ് യോഗം ചേരുക. വില കൂട്ടണമെന്ന ആവശ്യം ഒരു വർഷത്തോളമായി മിൽമയുടെ മുന്നിലുണ്ട്. 2022 ഡിസംബറിലാണ് അവസാനമായി മിൽമ വില കൂട്ടിയത്. ആറ് രൂപയായിരുന്നു വർധിച്ചത്. ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതോടെയാണ് പാൽ വില വർധിപ്പിക്കണമെന്ന ക്ഷീര കർഷകരുടെ ആവശ്യം ശക്തമായത്.

ALSO READ: രണ്ടില്‍ നിന്ന് അഞ്ചിലേക്ക് ഇപ്പോള്‍ 12; ഓണത്തിന് പച്ചക്കറിക്കും മുകളില്‍ പോകും വാഴയില

കഴിഞ്ഞ മാസം ഡയരക്ടർ ബോർഡ് യോഗം ചേർന്നെങ്കിലും തൽക്കാലം വർധനവ് വേണ്ടെന്നായിരുന്നു തീരുമാനം. ഉടൻ തന്നെ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാമെന്നും തീരുമാനിച്ചിരുന്നു. തുടർന്നാണ് അടുത്ത ഡയരക്ടർ ബോർഡ് യോഗം ചേരാനും വില കൂട്ടുന്നതിൽ തീരുമാനമെടുക്കാനുമുള്ള നീക്കം.

നിലവിൽ, 28 രൂപയാണ് അരലിറ്റർ പാക്കറ്റ് പാലിന്റെ  വില. മിൽമ ഉൾപ്പെടെയുള്ള മറ്റ് കമ്പനികളും ഇതേ വിലക്കാണ് വിൽക്കുന്നത്. ഓണത്തിന് ശേഷം എത്രരൂപ വർധിപ്പിക്കുമെന്ന് വ്യക്തമല്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും