Milk Price in kerala: ‘സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കും’; മന്ത്രി ജെ ചിഞ്ചുറാണി

Milk Price increased in Kerala: പാല്‍ വില തല്‍ക്കാലം കൂട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Milk Price in kerala: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കും; മന്ത്രി ജെ ചിഞ്ചുറാണി

Minister J. Chinchurani

Published: 

18 Sep 2025 14:39 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും പാലിന്റെ വില മാറ്റുന്നത്. തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് നിയമസഭയിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മിൽമയ്ക്കാണ് സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ നിരക്കുവർധന എത്രയാകുമെന്നും, എന്ന് മുതലാണ് വർധന ഉണ്ടാകുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.

ALSO READ: മിൽമ പാലിന് വില കൂടില്ല; കാരണമിത്…

അതേസമയം, പാല്‍ വില തല്‍ക്കാലം കൂട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാലിനും പാല്‍ ഉൽപന്നങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു പുതിയ തീരുമാനം. വില വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന നിലപാടാണുളളതെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞിരുന്നു.

മിൽമ പാലിന് വില കൂടും എന്ന വാർത്തകൾക്ക് പിന്നാലെയാണ് വിശ​ദീകരണവുമായി ചെയർമാൻ എത്തിയത്‌. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 2022 ഡിസംബറിലാണ് അവസാനമായി വില വർധിപ്പിച്ചത്‌. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു കൂടിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും