Mukesh Ambani: 200ലധികം മാമ്പഴങ്ങൾ, ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം ഈ ഇന്ത്യക്കാരന്റെ കൈയിൽ

Mukesh Ambani Mango Farm: 200-ലധികം വ്യത്യസ്ത ഇനങ്ങളുള്ള 1,30,000-ത്തിലധികം മാവുകളാണ് ഈ തോട്ടത്തിൽ ഉള്ളത്. കയറ്റുമതി ഗുണനിലവാരമുള്ള ഏകദേശം 600 ടൺ മാമ്പഴമാണ് പ്രതിവർഷം വിളവെടുക്കുന്നത്.

Mukesh Ambani: 200ലധികം മാമ്പഴങ്ങൾ, ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം ഈ ഇന്ത്യക്കാരന്റെ കൈയിൽ

Mukesh Ambani

Published: 

16 Aug 2025 14:28 PM

ഏഷ്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളാണ് മുകേഷ് അംബാനി. എന്നാൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയുടെ കൈവശമാണ് ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം ഉള്ളതെന്ന് നിങ്ങൾക്കറിയാമോ? 200-ലധികം മാമ്പഴങ്ങളാണ് ഇവിടെ വളർത്തുന്നത്. അതിനാൽ തന്നെ, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരിൽ ഒന്ന് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ആണ്.

ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം 

1990 കളുടെ അവസാനത്തിൽ, റിലയൻസ് ഇൻഡസ്ട്രീസ് ജാംനഗർ റിഫൈനറിയിൽ കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾ നേരിട്ടു. റിഫൈനറി മൂലമുണ്ടാകുന്ന വൻ മലിനീകരണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന മുന്നറിയിപ്പുകൾ മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് ലഭിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് മുകേഷ് അംബാനി ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ റിഫൈനറിയുടെ സമീപത്ത് ഒരു മാമ്പഴത്തോട്ടം സ്ഥാപിക്കാൻ റിലയൻസ് തീരുമാനിച്ചത്.

നിലവിൽ വന്നത്

1997-ൽ, കോർപ്പറേറ്റ് ലോകം ഡോട്ട്-കോം കുതിച്ചുചാട്ടത്തിലും എണ്ണ വ്യാപാരത്തിലും തിരക്കിലായിരുന്നപ്പോൾ, റിലയൻസ് ജാംനഗറിനടുത്തുള്ള 600 ഏക്കർ തരിശായി കിടന്നിരുന്ന സ്ഥലത്ത് 200 ഇനത്തിൽപ്പെട്ട ഒരു ലക്ഷത്തിലധികം മാമ്പഴ തൈകൾ വെച്ചുപിടിപ്പിച്ചു. മുകേഷ് അംബാനിയുടെ പിതാവിന്റെ പേരിന്റെ കൂടെ പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബർ സ്ഥാപിച്ച പ്രശസ്തമായ ലഖിബാഗ് തോട്ടത്തിന്റെ പേരും ചേർത്ത് തോട്ടത്തിന് ധീരുഭായ് അംബാനി ലഖിബാഗ് അമ്രായീ എന്ന പേര് നൽകി.

തോട്ടത്തിൽ വളർത്തുന്ന മാമ്പഴ ഇനങ്ങൾ 

200-ലധികം വ്യത്യസ്ത ഇനങ്ങളുള്ള 1,30,000-ത്തിലധികം മാവുകളാണ് ഈ തോട്ടത്തിൽ ഉള്ളത്. കേസർ, അൽഫോൻസോ, സിന്ധു, രത്‌ന, നീലം, അമ്രപാലി തുടങ്ങിയ ഇന്ത്യൻ ഇനങ്ങളും ഫ്ലോറിഡയിൽ നിന്നുള്ള ടോമി അറ്റ്കിൻസ്, കെന്റ്, ഇസ്രായേലിൽ നിന്നുള്ള കീറ്റ്, മായ, ലില്ലി തുടങ്ങിയ അന്താരാഷ്ട്ര ഇനങ്ങളും ഈ തോട്ടത്തിലുണ്ട്. കയറ്റുമതി ഗുണനിലവാരമുള്ള ഏകദേശം 600 ടൺ മാമ്പഴമാണ് പ്രതിവർഷം വിളവെടുക്കുന്നത്. മുംബൈയിലെ ഗൌർമെറ്റ് സ്റ്റോറുകൾ മുതൽ മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും വിപണികൾ വരെ, ഈ മാമ്പഴങ്ങൾ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നു.

ഓരോ വർഷവും ആയിരക്കണക്കിന് ടൺ പ്രീമിയം മാമ്പഴങ്ങൾ ഇവിടെ നിന്നും ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയുടെ പ്രീമിയം മാമ്പഴ വിപണിയിൽ റിലയൻസിന് 25% വിഹിതമുണ്ട്. വാർഷിക വിൽപ്പനയിൽ ഏകദേശം 200 കോടി രൂപ (US$25 ദശലക്ഷം) യാണ് ഇതിൽ നിന്നും ലഭിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും