AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UPI Changes: ഓഗസ്റ്റ് 1 മുതല്‍ യുപിഐ ഇടപാടുകളിൽ വൻ മാറ്റം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ..

UPI Changes: ഇന്നത്തെ ജീവിതത്തിൽ യുപിഐ പണമിടപാടുകൾക്ക് വളരെയധികം പ്രാധാന്യമുള്ളതിനാൽ അടുത്ത മാസം മുതൽ വരുന്ന പുതിയ യുപിഐ മാറ്റങ്ങള്‍ നിങ്ങള്‍ അറിയേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം,

UPI Changes: ഓഗസ്റ്റ് 1 മുതല്‍ യുപിഐ ഇടപാടുകളിൽ വൻ മാറ്റം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ..
Image Credit source: Getty Images Editorial
nithya
Nithya Vinu | Updated On: 12 Jun 2025 12:16 PM

ഓ​ഗസ്റ്റ് ഒന്ന് മുതൽ യുപിഐ ഇടപാടുകളിൽ അടിമുടി മാറ്റം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ സംവിധാനവുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണിത്. ഇന്നത്തെ ജീവിതത്തിൽ യുപിഐ പണമിടപാടുകൾക്ക് വളരെയധികം പ്രാധാന്യമുള്ളതിനാൽ അടുത്ത മാസം മുതൽ വരുന്ന പുതിയ യുപിഐ മാറ്റങ്ങള്‍ നിങ്ങള്‍ അറിയേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം,

ബാലന്‍സ് പരിശോധന: ഒരു യുപിഐ ആപ്പില്‍ നിന്ന് ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ.

ലിങ്ക്ഡ് അക്കൗണ്ട് അന്വേഷണങ്ങള്‍: ഒരു ദിവസം 25 തവണ മാത്രമേ നിങ്ങളുടെ യുപിഐയുമായി ഏതൊക്കെ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിരിക്കുന്നുവെന്ന് പരിശോധിക്കാന്‍ സാധിക്കൂ.

ഓട്ടോപേ ഇടപാടുകള്‍: ഓട്ടോ പേയ്മെന്റുകൾ: എസ്‌ഐപി, നെറ്റ്ഫ്ലിക്സ് പോലുള്ള വിവിധ സബ്‌സക്രിപ്ഷനുകള്‍, ഇഎംഐകള്‍ പോലുള്ള ഓട്ടോപേ മാന്‍ഡേറ്റുകള്‍ എന്നിവയുടെയെല്ലാം പണം ഓട്ടോമാറ്റിക്കായി അക്കൗണ്ടിൽ നിന്ന് പോകുന്നതിന് ഇനി ഒരു പുതിയ സമയക്രമം ഉണ്ടാകും.

തിരക്ക് കുറഞ്ഞ സമയങ്ങളിൽ മാത്രമേ ഇനി മുതൽ ഇത്തരം പേയ്‌മെന്റുകൾ നടക്കുകയുള്ളൂ.  രാവിലെ 10 മണിക്ക് മുൻപും, ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെയും, രാത്രി 9:30 ന് ശേഷവും മാത്രമായിരിക്കും ഓട്ടോ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുക.

ഇടപാട് സ്റ്റാറ്റസ് : ബാങ്കുകള്‍ക്കും, പേയ്മെന്റ് സേവന ദാതാക്കള്‍ക്കും ഒരു ഇടപാടിന്റെ സ്റ്റാറ്റസ് എത്ര തവണ പരിശോധിക്കാമെന്നതിലും പരിധി വരുന്നു. 2 മണിക്കൂറിനുള്ളില്‍ ഓരോ ഇടപാടിനും പരമാവധി 3 സ്റ്റാറ്റസ് പരിശോധനകള്‍ മാത്രമേ സാധ്യമാകൂ. കൂടാതെ ഓരോ പരിശോധനയ്ക്കും ഇടയില്‍ കുറഞ്ഞത് 90 സെക്കന്‍ഡ് ഇടവേള ആവശ്യമാണ്.

ബാലന്‍സ് അലേര്‍ട്ട്: ഓഗസ്റ്റ് മുതല്‍ ഒരോ ഇടപാടിന് ശേഷവും അപ്ഡേറ്റ് ചെയ്ത അക്കൗണ്ട് ബാലന്‍സ് അപ്പോള്‍ തന്നെ പ്രദര്‍ശിപ്പിക്കും. ഇത് പ്രത്യേക ബാലന്‍സ് പരിശോധനകളുടെ ആവശ്യകത ആവശ്യകത ഇല്ലാതാക്കുന്നു.

നോണ്‍ കണ്‍സ്യൂമര്‍ എപിഐ നിയന്ത്രണം: ഉപയോക്താവ് ആവശ്യപ്പെടാത്ത ഒരുതരം ഫോണ്‍ കോളുകളും പീക്ക് സമയങ്ങളില്‍ (രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, വൈകുന്നേരം 5 മുതല്‍ രാത്രി 9:30 വരെയും) പാടില്ല.