Kerala Gold Rate: മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ..
Kerala Gold Rate Today: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയാണ് സ്വർണവില വീണ്ടും ഉയർന്നത്. 600 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്.
സംസ്ഥാനത്ത് വീണ്ടും ബ്രേക്കിട്ട് സ്വർണവില. 72,160 രൂപയാണ് ഇന്നത്തെ വിപണി വില. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയാണ് സ്വർണവില വീണ്ടും ഉയർന്നത്. 600 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്.
ജൂൺ 5, 6 ദിവസങ്ങളിൽ ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,040 രൂപയായിരുന്നു. ജൂൺ ഒന്നിന് 71,360 രൂപയായി സ്വർണ വില ഇടിഞ്ഞതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
സ്വർണവില ഇനി കൂടുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. അടുത്ത രണ്ട് മാസത്തിനുള്ളിൽ 12 – 15% വരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്വാന്റ് മ്യൂച്വൽ ഫണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി വിപണിയിലെ സംഭവവികാസങ്ങളും, ഡോളര്‍-രൂപ വിനിമയനിരക്കുവുമെല്ലാം സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
അതേസമയം, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കരുതല്‍ ശേഖരത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വിലവര്‍ധനവിന് അനുകൂലമായ ഒരു ഘടകമാണ്. കൂടാതെ റഷ്യ-യുക്രൈന്‍ സംഘര്‍ഷം ശക്തമാകുന്നതും, ട്രംപിന്റെ തീരുവ യുദ്ധവുമെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.