Onam Bonus 2025: ഓണം ബോണസ് 4500 രൂപ, അഡ്വാന്‍സായി കിട്ടുന്നത് 20,000 രൂപ; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കോളടിച്ചു
Kerala government employees Onam bonus 2025 announced: ഓണം ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി ലഭിക്കുന്നത്. മുന്‍വര്‍ഷമിത് നാലായിരം രൂപയായിരുന്നു. എല്ലാ സര്‍ക്കാര്‍ ജോലിക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഓണം ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി ലഭിക്കുന്നത്. മുന്‍വര്‍ഷമിത് നാലായിരം രൂപയായിരുന്നു. എല്ലാ സര്‍ക്കാര്‍ ജോലിക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് തുടങ്ങിയ ജീവനക്കാര്‍ക്ക് ആറായിരം രൂപ അഡ്വാന്‍സ് ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്തവരുടെ പ്രത്യേക ഉത്സവബത്തയും വര്‍ധിപ്പിച്ചു. 2750 രൂപയില്‍ നിന്നും 3000 രൂപയായാണ് ഉത്സവബത്ത വര്‍ധിപ്പിച്ചത്. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്തയിലും വര്‍ധനവുണ്ട്. 250 രൂപയാണ് വര്‍ധിപ്പിച്ചത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ചവര്‍ക്കും പ്രത്യേക ഉത്സവബത്ത കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഉത്സവബത്ത കിട്ടിയ കരാര്‍-സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും 250 രൂപ വീതം കൂട്ടി.
ഓണത്തോട് അനുബന്ധിച്ചുള്ള പ്രത്യേക സഹായം 13 ലക്ഷത്തിലേറെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കാരണം സംസ്ഥാനം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് പെന്‍ഷന്‍കാരുടെയും, ജീവനക്കാരുടെയും ഓണം ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ആനുകൂല്യം കിട്ടിയ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ഇത്തവണ വര്‍ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.