Onam 2025 Upperi Market: 420, അത് പണ്ട് 630 രൂപ കടന്നു; ഓണസദ്യയിലെ ഈ താരം കുതിപ്പ് തുടരുന്നു

Onam 2025 Banana Chips Price: വെളിച്ചെണ്ണ, അരി, മറ്റ് പല ചരക്ക് സാധനങ്ങള്‍ എന്നിവയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ വെളിച്ചെണ്ണ വിലയില്‍ കാര്യമായ ഇടിവൊന്നും തന്നെ സംഭവിച്ചിട്ടില്ല. ഇത് വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണ വിഭവങ്ങളുടെ വിലയും വര്‍ധിച്ചു.

Onam 2025 Upperi Market: 420, അത് പണ്ട് 630 രൂപ കടന്നു; ഓണസദ്യയിലെ ഈ താരം കുതിപ്പ് തുടരുന്നു

ഓണസദ്യ

Published: 

31 Aug 2025 08:44 AM

കേരളത്തില്‍ ഓണവിപണി സജീവമായി. ഉത്രാടപാച്ചിലിന് മുമ്പ് തന്നെ ഓണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുന്ന തിരക്കിലാണ് മലയാളികള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെയൊന്നുമല്ല ഇത്തവണ, എല്ലാത്തിനും തീവിലയാണ്. പച്ചക്കറികള്‍ക്കായിരിക്കും വില വര്‍ധിക്കുക എന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന പലതും ഇന്ന് കേരളത്തിലുണ്ട്.

വെളിച്ചെണ്ണ, അരി, മറ്റ് പല ചരക്ക് സാധനങ്ങള്‍ എന്നിവയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ വെളിച്ചെണ്ണ വിലയില്‍ കാര്യമായ ഇടിവൊന്നും തന്നെ സംഭവിച്ചിട്ടില്ല. ഇത് വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണ വിഭവങ്ങളുടെ വിലയും വര്‍ധിച്ചു.

അത്തം കഴിഞ്ഞതോടെ കേരളത്തിലെ ഉപ്പേരി വിപണി സജീവമായി. കായ വറുക്കുന്നതിന്റെ അളവും വര്‍ധിച്ചു വിലയും വര്‍ധിച്ചുവെന്ന് പറയാം. നിലവില്‍ 560 രൂപ മുതല്‍ 630 രൂപ വരെയാണ് കായ ഉപ്പേരിക്ക് പല സ്ഥലങ്ങളിലും ഈടാക്കുന്നത്. എന്നാല്‍ കുറച്ച് നാള്‍ക്ക് മുമ്പ് വരെ 480 രൂപ വരെയായിരുന്നു വില.

ഒരു കിലോ കായ വറുത്തത് കഴിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഇതോടെ മലയാളികളെത്തി. അതിനാല്‍ തന്നെ 500, 250 ഗ്രാം തൂക്കം വരുന്ന പായ്ക്കറ്റുകളാക്കിയാണ് ഇപ്പോള്‍ വില്‍പന നടക്കുന്നത്. കായ വറുത്തതിന് വില വര്‍ധിക്കാന്‍ കാരണമായത് വെളിച്ചെണ്ണ വിലയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Also Read: Onam Kit Distribution: ഓണക്കിറ്റ് വാങ്ങാത്തവരാണോ? വേഗം വിട്ടോളൂ…! എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും

അതേസമയം, ലിറ്ററിന് 339 രൂപയ്ക്കാണ് ശബരി വെളിച്ചെണ്ണ സബ്‌സിഡിയ്ക്ക് സപ്ലൈകോ വഴി നല്‍കുന്നത്. പൊതുവിപണിയില്‍ 400 രൂപയ്ക്കടുത്തും വിലയുണ്ട്. നേരത്തെ 600 രൂപയ്ക്ക് വില വര്‍ധിക്കുമെന്നായിരുന്നു പ്രചവനം. എന്നാല്‍ കൃത്യമായ ഇടപെടലിലൂടെ വില കുറയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ