Onam Bumper 2024: ഓണം ബമ്പര്‍ അടിച്ചാലും ജീവിതം രക്ഷപ്പെടില്ല; ഇവ ശ്രദ്ധിക്കാം
Onam Bumper Prize Money Investment: സാമ്പത്തിക സാക്ഷരതയില്ലാതെ പണം ചെലവഴിക്കുന്നതാണ് പലര്‍ക്കും വിനയായി തീരുന്നത്. നിങ്ങളുടെ കൈവശം വലിയൊരു തുക വന്നുചേര്‍ന്നാല്‍ അത് എങ്ങനെ വിനിയോഗിക്കണമെന്ന് നോക്കാം. ഓരോ പ്രായക്കാരും ഓരോ രീതിയിലായിരിക്കും പണം വിനിയോഗിക്കുന്നത് അതുകൊണ്ട് തന്നെ പ്രായം അടിസ്ഥാനമാക്കിയുള്ള നിക്ഷേപ രീതികള്‍ പരിചയപ്പെടാം.
ഓണം ബമ്പര്‍ എന്നല്ല എങ്ങനെയെങ്കിലും കുറച്ച് പണം നമ്മുടെയെല്ലാം കൈകളിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവരുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയുന്നുണ്ടാകില്ല. ഇങ്ങനെ കയ്യിലേക്ക് എത്തുന്ന പണം എങ്ങനെയാണ് വിനിയോഗിക്കേണ്ടത് എന്ന കാര്യത്തിലാണ് പലര്‍ക്കും ആശയക്കുഴപ്പം. സാമ്പത്തിക സാക്ഷരതയില്ലാതെ പണം ചെലവഴിക്കുന്നതാണ് പലര്‍ക്കും വിനയായി തീരുന്നത്. നിങ്ങളുടെ കൈവശം വലിയൊരു തുക വന്നുചേര്‍ന്നാല്‍ അത് എങ്ങനെ വിനിയോഗിക്കണമെന്ന് നോക്കാം. ഓരോ പ്രായക്കാരും ഓരോ രീതിയിലായിരിക്കും പണം വിനിയോഗിക്കുന്നത് അതുകൊണ്ട് തന്നെ പ്രായം അടിസ്ഥാനമാക്കിയുള്ള നിക്ഷേപ രീതികള്‍ പരിചയപ്പെടാം.
21 മുതല്‍ 30 വയസുവരെ ഉള്ളവര്‍
ഈ പ്രായപരിധിയിലുള്ളവര്‍ക്ക് സമ്മാനത്തുകയുടെ 30 ശതമാനം ഓഹരി അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മികച്ച നേട്ടം ലഭിക്കുമെന്നാണ് മുന്‍കാല ചരിത്രം സൂചിപ്പിക്കുന്നത്. ഇനി ബാക്കിയുള്ള തുകയുടെ 30 ശതമാനം റിയല്‍ എസ്റ്റേറ്റ് മേഖലയുല്‍ നിക്ഷേപിക്കാവുന്നതാണ്. ബാക്കിയുള്ള തുകയുടെ 15 ശതമാനം സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപങ്ങളിലും 10 ശതമാനം സ്വര്‍ണം, വെള്ളി പോലുള്ള കമ്മോഡിറ്റികളിലും നിക്ഷേപിക്കാവുന്നതാണ്. ബാക്കിവരുന്ന തുകയില്‍ നിന്നും ഇന്‍ഷൂറന്‍സ് പോളിസികളിലേക്കും നിക്ഷേപിക്കാവുന്നതാണ്.
31 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍
ഈ പ്രായക്കാരുടെ സമ്മാനത്തുകയുടെ 30 ശതമാനം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഭാവിയില്‍ ഗുണം ചെയ്യും. ബാക്കി തുകയുടെ 25 ശതമാനം റിയല്‍ എസ്റ്റേറ്റിലും 20 ശതമാനം സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപങ്ങളിലും 10 ശതമാനം സ്വര്‍ണം, വെള്ളി പോലുള്ളവയിലും നിക്ഷേപിക്കാവുന്നതാണ്. അഞ്ച് ശതമാനം തുക വീതം സേവിങ്‌സ് ഡെപ്പോസിറ്റുകള്‍, വാഹനം എന്നിവയ്ക്കായി മാറ്റിവെക്കാം. അഞ്ച് ശതമാനം ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കായും ഉപയോഗിക്കാവുന്നതാണ്.
41 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍
ഇക്കൂട്ടര്‍ റിസ്‌ക് കൂടുതലുള്ള നിക്ഷേപങ്ങളിലേക്ക് പോകുന്നത് കുറയ്ക്കണം. ഓഹരി അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ 25 ശതമാനത്തിലധികം നിക്ഷേപിക്കരുത്. ഇവര്‍ക്ക് സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി 25 ശതമാനം തുക മുടക്കാം. ബാക്കിവരുന്ന 25 ശതമാനം റിയല്‍ എസ്റ്റേറ്റിലും 10 ശതമാനം കമ്മോഡിറ്റികളിലും അഞ്ച് ശതമാനം വാഹനങ്ങള്‍ക്കോ വേണ്ടി ചെലവാക്കാം. കൂടാതെ മികച്ച ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കാനും ശ്രദ്ധിക്കുക.
Also Read: Onam Bumper 2024: ഓണം ബമ്പര്‍ എടുത്തോ? ഈ രാശിക്കാരാണ് നിങ്ങളെങ്കില്‍ സമ്മാനം ഉറപ്പ്
50 വയസിന് മുകളില്‍
50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ റിസ്‌ക് കൂടുതലുള്ള നിക്ഷേപങ്ങളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ മുടക്കരുത്. 40 ശതമാനം തുക സ്ഥിരവരുമാനം നല്‍കുന്നതിനായി നിക്ഷേപിക്കാം. 30 ശതമാനം റിയല്‍ എസ്റ്റേറ്റിലും അഞ്ച് ശതമാനം സ്വര്‍ണം, വെള്ളി പോലുള്ള കമ്മോഡിറ്റികളിലും നിക്ഷേപിക്കാവുന്നതാണ്.