Onam Kit 2025: ഓണക്കിറ്റില്‍ ഇത്തവണ ഈ സാധനങ്ങളും; ലഭിക്കാന്‍ ഇനി അധികം ദിവസങ്ങളില്ല
Onam Kit 2025 Items List: 15 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇല്ലാതിരുന്ന ഉത്പന്നങ്ങളും ഇത്തവണത്തെ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 13 ഇനങ്ങളായിരുന്നു കിറ്റില്‍ ആകെ ഉണ്ടായിരുന്നത്.

ഓണക്കിറ്റ്
മറ്റൊരു പൊന്നോണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ പോലെ തന്നെ ഇത്തവണയും സംസ്ഥാനത്തെ ഒരു വിഭാഗം ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലെ ആറ് ലക്ഷം വരുന്ന അന്ത്യോദയ അന്നയോജന റേഷന്‍കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക.
15 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇല്ലാതിരുന്ന ഉത്പന്നങ്ങളും ഇത്തവണത്തെ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 13 ഇനങ്ങളായിരുന്നു കിറ്റില്‍ ആകെ ഉണ്ടായിരുന്നത്.
അനാഥാലയത്തിലെ അന്തേവാസികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കും ഓണക്കിറ്റ് ലഭിക്കുന്നതാണ്. നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ അരിയും 10.90 രൂപ നിരക്കില്‍ ഓണത്തിന് നല്‍കും.
ഇത്തവണത്തെ കിറ്റ്
- വെളിച്ചെണ്ണ
- പഞ്ചസാര
- സേമിയ പായസ മിക്‌സ്
- ചെറുപയര്‍ പരിപ്പ്
- മില്‍മ നെയ്യ്
- കശുവണ്ടി പരിപ്പ്
- സാമ്പാര്‍ പൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- മഞ്ഞള്‍പ്പൊടി
- തേയില
- തുവരപരിപ്പ്
- ഉപ്പ്
- തുണി സഞ്ചി
- ചെറുപയര്‍
ഇത്തവണ ഓണക്കിറ്റില്‍ അധികമായി പഞ്ചസാരയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 500 ഗ്രാം പഞ്ചസാരയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. വെളിച്ചെണ്ണയ്ക്ക് വില കൂടുമ്പോഴും 500 എംഎല്‍ വെളിച്ചെണ്ണ കിറ്റില്‍ ഉറപ്പായും ഉണ്ടാകും. ഓഗസ്റ്റ് 18 മുതല്‍ കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.