Onam Market: അവശ്യ സാധനങ്ങൾ വില കുറവിൽ, 13 ഇന സബ്സിഡി സാധനങ്ങളുമായി ഓണച്ചന്ത നാളെ മുതൽ

Onam Market 2025: ഓ​ഗസ്റ്റ് 25ന് (നാളെ) തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും.

Onam Market: അവശ്യ സാധനങ്ങൾ വില കുറവിൽ, 13 ഇന സബ്സിഡി സാധനങ്ങളുമായി ഓണച്ചന്ത നാളെ മുതൽ

Onam Market

Published: 

24 Aug 2025 09:32 AM

ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോയുടെ നേതൃത്വത്തിൽ നടത്തുന്ന സഞ്ചരിക്കുന്ന ഓണച്ചന്ത നാളെ മുതൽ. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണച്ചന്ത എത്തും. 13 ഇന സബ്സിഡി സാധനങ്ങളാണ് ഇത്തവണ ഓണച്ചന്തയിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ മറ്റ് അവശ്യസാധനങ്ങളും വില കുറവിൽ ലഭ്യമാകും.

ഓ​ഗസ്റ്റ് 25ന് (നാളെ) തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. സബ്‌സിഡി ഉല്‍പ്പന്നങ്ങളും അരിയും ഭക്ഷ്യവസ്‌തുക്കളും ബ്രാന്‍ഡഡ്‌ ഉൽപ്പന്നങ്ങളും ഓണച്ചന്തകളിൽ ലഭിക്കും.

സബ്‌സിഡി ഉൽപ്പന്നങ്ങൾക്ക് പുറമെ 250-ലധികം നിത്യോപയോഗ സാധനങ്ങൾക്ക് 50% വരെ വിലക്കുറവും സപ്ലൈകോയിലുണ്ട്. അതേസമയം സപ്ലൈകോയുടെ ഓണം ഫെയർ 26ന് ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് (ഞായറാഴ്ച) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. ഒരു ദിവസത്തേക്ക് മാത്രമുള്ള പ്രത്യേക വില കുറവാണിത്. പൊതു വിപണിയിൽ 529 രൂപയുള്ള വെളിച്ചെണ്ണയാണ് ഇന്ന് 445രൂപയ്ക്ക് ലഭിക്കുന്നത്. സപ്ലൈകോയുടെ ശബരി ബ്രാൻഡ് വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 359 രൂപക്കും ലഭിക്കുമെന്നാണ് വിവരം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്