AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: വിലക്കുറവ് മാത്രമല്ല, സപ്ലൈകോയുടെ ഗിഫ്റ്റ് കാര്‍ഡും; ആര്‍ക്കെല്ലാം ലഭിക്കും?

Supplyco Onam Gift Cards: ഈ വിലക്കയറ്റത്തെയെല്ലാം പിടിച്ചുകെട്ടാന്‍ സര്‍ക്കാരും ഒപ്പത്തിനൊപ്പമുണ്ട്. വന്‍ വിലയില്‍ കടകളില്‍ വില്‍പന നടത്തുന്ന സാധനങ്ങള്‍ താങ്ങാനാകുന്ന വിലയ്ക്ക് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍.

Onam 2025: വിലക്കുറവ് മാത്രമല്ല, സപ്ലൈകോയുടെ ഗിഫ്റ്റ് കാര്‍ഡും; ആര്‍ക്കെല്ലാം ലഭിക്കും?
സപ്ലൈകോ Image Credit source: Kerala State Civil Supplies Corporation Facebook
shiji-mk
Shiji M K | Published: 07 Aug 2025 16:16 PM

ഓണക്കാലത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങിക്കഴിഞ്ഞു. ഓരോ ഓണക്കാലത്തും വളരെ നേരത്തെയാണ് മലയാളികള്‍ ഒരുക്കങ്ങള്‍ ആരംഭിക്കാറുള്ളത്. എന്നാല്‍ മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലക്കയറ്റം കാരണം അല്‍പം വിയര്‍ക്കേണ്ടി വരും. സംസ്ഥാനത്ത് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വലിയ തോതില്‍ തന്നെയാണ് വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ഈ വിലക്കയറ്റത്തെയെല്ലാം പിടിച്ചുകെട്ടാന്‍ സര്‍ക്കാരും ഒപ്പത്തിനൊപ്പമുണ്ട്. വന്‍ വിലയില്‍ കടകളില്‍ വില്‍പന നടത്തുന്ന സാധനങ്ങള്‍ താങ്ങാനാകുന്ന വിലയ്ക്ക് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍. അതിനായി ഭക്ഷ്യവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചും കഴിഞ്ഞു.

സര്‍ക്കാരിന്റെ സപ്ലൈകോ തന്നെയാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ച് മുന്നില്‍. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി എല്ലാവര്‍ക്കും വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. വിലക്കുറവ് തന്ന് മാത്രമല്ല ഇത്തവണ സപ്ലൈകോ എല്ലാവരെയും സന്തോഷിപ്പിക്കുന്നത്. വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ സപ്ലൈകോയുടെ കൈവശമുണ്ട്.

ഓണസമ്മാനമായി ഗിഫ്റ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് സപ്ലൈകോ. ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുമുണ്ട്. വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ടീം അംഗങ്ങള്‍ക്കും നല്‍കുന്നതിനായാണ് സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡ് എത്തിച്ചത്.

Also Read: Coconut Oil Price Hike: വെളിച്ചെണ്ണ സബ്സിഡി അരലിറ്ററിന്, പക്ഷേ ഒരു ലിറ്റർ വാങ്ങണം! ഇതെന്ത് കണക്ക്?

ഇതില്‍ 18 ഇനങ്ങള്‍ ഉള്‍പ്പെട്ട സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ഇനങ്ങള്‍ അടങ്ങിയ ശബരി കിറ്റ് എന്നിവയാണുള്ളത്. മൂന്നാമത്തെ കിറ്റ് ശബരിയുടെ സിഗ്നേച്ചര്‍ കിറ്റ് കൂടിയാണ്. 500 രൂപ മുതല്‍ 1000 രൂപയുടെ വരെ ഗിഫ്റ്റ് കാര്‍ഡുകളാണ് വിതരണത്തിലെത്തിയത്.