AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: 50 ലക്ഷത്തിനും കാറിനും നികുതി; ബിഗ് ബോസ് വിജയിക്ക് ഇത്രയേ കിട്ടൂ, കൂടുതലില്ലാ

Bigg Boss Malayalam First Prize 50 Lakh and Car Tax Explained: 50 ലക്ഷം ഒന്നാം സമ്മാനമുണ്ടെങ്കിലും അത് മുഴുവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നതല്ല. ബിഗ് ബോസില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തിനും നികുതി നല്‍കേണ്ടതുണ്ട്. വിവിധ നികുതികള്‍ക്ക് ശേഷം എത്ര രൂപ വിജയിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് പരിശോധിക്കാം.

Bigg Boss Malayalam Season 7: 50 ലക്ഷത്തിനും കാറിനും നികുതി; ബിഗ് ബോസ് വിജയിക്ക് ഇത്രയേ കിട്ടൂ, കൂടുതലില്ലാ
ബിഗ് ബോസ് മലയാളം സീസണ്‍ 7Image Credit source: JioHotstar
shiji-mk
Shiji M K | Updated On: 08 Nov 2025 07:53 AM

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ബിഗ് ബോസ് മത്സരത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് അതിന്റെ ഒന്നാം സമ്മാനമാണ്. 100 ദിവസം ഹൗസിനുള്ളില്‍ നിന്ന് പൊരുതുന്ന വിജയിക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപയാണ്. ഈ 50 ലക്ഷത്തിന് വിജയിയെ തേടി വേറെയും ഒട്ടനവധി സമ്മാനങ്ങളെത്തും. ഇത്തവണ 50 ലക്ഷം കൂടാതെ, ഒരു കാറും സമ്മാനമായുണ്ട്.

എന്നാല്‍ 50 ലക്ഷം ഒന്നാം സമ്മാനമുണ്ടെങ്കിലും അത് മുഴുവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നതല്ല. ബിഗ് ബോസില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തിനും നികുതി നല്‍കേണ്ടതുണ്ട്. വിവിധ നികുതികള്‍ക്ക് ശേഷം എത്ര രൂപ വിജയിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് പരിശോധിക്കാം.

നികുതി വിവരങ്ങള്‍

ബിഗ് ബോസ് വിജയി കേന്ദ്രത്തിന് സമ്മാന നികുതി നല്‍കേണ്ടതുണ്ട്. 30 ശതമാനം ആണ് ഇന്‍കം ഫ്രം അതര്‍ സോഴ്‌സസ് വിഭാഗത്തിലുള്ള നികുതി. ഇതിന് പുറമെ 4 ശതമാനം സെസും നല്‍കണം.

സമ്മാന നികുതി 30 ശതമാനം- 50,00,000 × 30 =15,00,000

സെസ് 4 ശതമാനം- 15,00,000 × 4 = 60,000

മൊത്തം നികുതി- 15,00,000 + 60,000 = 15,60,000

നികുതി നല്‍കിയതിന് ശേഷം ബാക്കിയാകുന്ന തുക- 50,00,000 – 15,60,000 = 34,40,000

കാര്‍ സമ്മാനം ലഭിച്ചാല്‍ നികുതി അടയ്ക്കണോ?

ഇന്‍കം ടാക്‌സ് നിയമം അനുസരിച്ച് ലോട്ടറി, മത്സരത്തില്‍ നിന്നുള്ള സമ്മാനങ്ങള്‍ തുടങ്ങി എന്തില്‍ നിന്ന് ലഭിക്കുന്ന തുകയോ വസ്തുക്കളോ ഇന്‍കം ഫ്രം അതര്‍ സോഴ്‌സസ് എന്ന വിഭാഗത്തിലാണ് പരിഗണിക്കുന്നത്. അതിനാല്‍ 30 ശതമാനം നികുതി ബിഗ് ബോസ് വിജയിക്ക് ലഭിക്കുന്ന കാറിനും ബാധകമാണ്. 30 ശതമാനം നികുതിയ്ക്ക് പുറമെ 4 ശതമാനം സെസും നല്‍കണം. ഗിഫ്റ്റ് അല്ലെങ്കില്‍ ലോട്ടറി പ്രൈസിന് ജിഎസ്ടി ബാധകമല്ല.

Also Read: എവിക്ട് ആയാലും, ആദിലക്ക് 100 ദിവസത്തെ പേയ്‌മെൻ്റ്; രണ്ട് പേർക്കും കിട്ടുന്ന പ്രതിഫലം ഇത്ര! മണി വീക്കിൽ കിട്ടിയ പൈസ വേറെ

സമ്മാനമായി ലഭിച്ച കാറിന് 20 ലക്ഷം രൂപയാണ് വിലയെങ്കില്‍ എങ്ങനെയാണ് നികുതി വരുന്നതെന്ന് നോക്കാം.

20,00,000 × 31.2 (സമ്മാന നികുതിയും സെസും) = 6,24,000

നികുതിയടച്ച ശേഷം കാറിന്റെ വില- 12,76,000

ആര്‍ക്കാണ് നികുതി നല്‍കുന്നത്?

കേന്ദ്ര സര്‍ക്കാരിനാണ് ഈ നികുതികളെല്ലാം പോകുന്നത്. കേരള സര്‍ക്കാരിന് നേരിട്ട് നികുതി ബാധകമല്ല. സമ്മാനത്തുകകള്‍ക്ക് സംസ്ഥാന നികുതിയില്ല.