Platinum: സ്വർണത്തെയും വെള്ളിയേയും സൈഡാക്കി; നിക്ഷേപത്തിൽ മിന്നുന്നത് മറ്റൊരു ലോഹം

Platinum Investment: 2025-ൽ, സ്വർണ്ണത്തെയും വെള്ളിയേയും മറികടന്ന് ഈ ലോഹം നിക്ഷേപകർക്ക് നൽകിയത് 55 ശതമാനത്തിലധികം വരുമാനമാണ്.

Platinum: സ്വർണത്തെയും വെള്ളിയേയും സൈഡാക്കി; നിക്ഷേപത്തിൽ മിന്നുന്നത് മറ്റൊരു ലോഹം

Platinum

Published: 

21 Sep 2025 20:05 PM

നിക്ഷേപം എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്ന ഒരേയൊരു ഓപ്ഷൻ സ്വർണ്ണമാണ്. കഴിഞ്ഞ നിരവധി വർഷങ്ങളായി നിക്ഷേപകർക്ക് മികച്ച വരുമാനം നൽകാൻ ഈ മഞ്ഞ ലോഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം വൻ കുതിപ്പാണ് സ്വർണവും വെള്ളിയും കാഴ്ച വച്ചത്. എന്നാൽ ഇവയ്ക്ക് മറ്റൊരു എതിരാളി കൂടി ഉയർന്ന് വരികയാണ്. സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും മികച്ച വരുമാനം നൽകിയ മറ്റൊരു ലോഹമുണ്ടെന്ന് നിങ്ങൾക്കറിയാമോ?ആശ്ചര്യപ്പെട്ടോ?

2025-ൽ, സ്വർണ്ണത്തെയും വെള്ളിയേയും മറികടന്ന് നിക്ഷേപകർക്ക് നൽകിയത് 55 ശതമാനത്തിലധികം വരുമാനമാണ്. ഈ നിശബ്ദ കുതിപ്പ് നടത്തുന്ന ലോഹം പ്ലാറ്റിനമാണ്. ലോഹങ്ങളില്‍ നിന്ന് മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും പ്ലാറ്റിനം വളരെ വലിയ അവസരം ഒരുക്കുന്നുണ്ട്.

2025 ൽ പ്ലാറ്റിനം എത്ര റിട്ടേൺ നൽകി?

കണക്കുകൾ പ്രകാരം സ്വർണ്ണത്തിന് 38 ശതമാനവും വെള്ളിക്ക് 43 ശതമാനവും വില വർധനവാണുണ്ടായത്. എന്നാൽ 2025 ൽ പ്ലാറ്റിനം ഈ ലോഹങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, പ്ലാറ്റിനത്തിന്റെ വില ഈ വർഷം ഏകദേശം 57 ശതമാനം വർദ്ധിച്ചു. ഇത് 2025 ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിലയേറിയ ലോഹമാക്കി പ്ലാറ്റിനത്തെ മാറ്റി. ഈ വര്‍ഷം ജൂണില്‍ മാത്രം പ്ലാറ്റിനത്തിന്റെ വില 28 ശതമാനം ഉയര്‍ന്നു. പതിറ്റാണ്ടുകളിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

വേൾഡ് പ്ലാറ്റിനം ഇൻവെസ്റ്റ്‌മെന്റ് കൗൺസിൽ (WPIC) പ്രകാരം പ്ലാറ്റിനത്തിന്റെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. 2025 ൽ ആഗോളതലത്തിൽ 8,50,000 ഔൺസ് പ്ലാറ്റിനത്തിന്റെ ക്ഷാമം ഉണ്ടാകുമെന്ന് കൗൺസിൽ കണക്കാക്കുന്നു. 2024 ൽ പ്ലാറ്റിനത്തിന് 9,68,000 ഔൺസ് ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്