AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Best Income Options: 60 വയസ് കഴിഞ്ഞ സ്ത്രീയാണോ നിങ്ങള്‍? പണം സമ്പാദിക്കാന്‍ എത്രയെത്ര വഴികളാണ്

Income Options For Women Over 60: ശരിയായ സാമ്പത്തിക പദ്ധതി തിരഞ്ഞെടുക്കുന്നത് സ്ഥിരമായ വരുമാനം ഉറപ്പാക്കുക മാത്രമല്ല, സ്ത്രീകള്‍ക്ക് വിരമിക്കലിന് ശേഷം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അവസരം ഒരുക്കുകകയും ചെയ്യുന്നു.

Best Income Options: 60 വയസ് കഴിഞ്ഞ സ്ത്രീയാണോ നിങ്ങള്‍? പണം സമ്പാദിക്കാന്‍ എത്രയെത്ര വഴികളാണ്
പ്രതീകാത്മക ചിത്രം Image Credit source: Karan Kapoor/The Image Bank/Getty Images
shiji-mk
Shiji M K | Updated On: 21 Nov 2025 11:11 AM

60 വയസിന് ശേഷം എന്ത് ചെയ്യും, എങ്ങനെ സ്വന്തം ആവശ്യത്തിന് പണം കണ്ടെത്തുമെന്ന ചിന്ത പൊതുവേ എല്ലാ സ്ത്രീകള്‍ക്കുമുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ അപകട സാധ്യതയില്ലാത്ത നിക്ഷേപങ്ങള്‍ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ശരിയായ സാമ്പത്തിക പദ്ധതി തിരഞ്ഞെടുക്കുന്നത് സ്ഥിരമായ വരുമാനം ഉറപ്പാക്കുക മാത്രമല്ല, സ്ത്രീകള്‍ക്ക് വിരമിക്കലിന് ശേഷം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. അതിനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കുറച്ച് സമ്പാദ്യ പദ്ധതികള്‍ പരിചയപ്പെടാം.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം

60 വയസിന് മുകളിലുള്ള ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന സര്‍ക്കാര്‍ പിന്തുണയുള്ള ഏറ്റവും വിശ്വസനീയമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. ആകര്‍ഷകമായ പലിശയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. സാധാരണ സേവിങ്‌സുകളേക്കാള്‍ സുരക്ഷയും സ്ഥിരമായ വരുമാനവും പദ്ധതിയ്ക്ക് നല്‍കാന്‍ സാധിക്കും. നിങ്ങളുടെ വരുമാനത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയളവുകളും ലഭിക്കും.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു ജനപ്രിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. സ്ഥിരമായ വരുമാനത്തെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് ദൈനംദിന ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ അനുയോജ്യമായ പദ്ധതിയാണിത്. 1,500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. സിംഗിള്‍ അക്കൗണ്ടിന് 4.5 ലക്ഷവും ജോയിന്റ് അക്കൗണ്ടിന് 9 ലക്ഷം വരെയും നിക്ഷേപിക്കാം. അഞ്ച് വര്‍ഷമാണ് പദ്ധതി കാലാവധി. പലിശ ഓരോ മാസവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍

ഏറ്റവും പരമ്പരാഗതവും സുരക്ഷിതവുമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് സ്ഥിര നിക്ഷേപങ്ങള്‍. രാജ്യത്തെ എല്ലാ ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് പ്രതിമാസം, ത്രൈമാസം അല്ലെങ്കില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ പലിശ പേഔട്ടുകള്‍ തിരഞ്ഞെടുക്കാം.

Also Read: PPF: വീട്ടിൽ വെറുതെ ഇരുന്നാലും മാസം 24,000 രൂപ കിട്ടും! ഈ സൂപ്പർ സ്കീമിനെ കുറിച്ച് അറിയില്ലേ?

അപകട സാധ്യതയുള്ള മാര്‍ഗങ്ങള്‍

എഎഎ റേറ്റിങ് ഉള്ള നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍– താരതമ്യേന കുറഞ്ഞ റിസ്‌ക് നിലനിര്‍ത്തിക്കൊണ്ട് ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ പലിശ നല്‍കുന്നു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്– സര്‍ക്കാര്‍ പിന്തുണയോടെ നികുതി ആനുകൂല്യങ്ങളും ഉള്ള പദ്ധതിയാണിത്.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം– ഇക്വിറ്റി, ഡെറ്റ് എക്‌സ്‌പോഷര്‍ സിസ്റ്റമാണിത്. നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ക്കൊപ്പം വിരമിക്കല്‍ കോര്‍പ്പസ് ഉണ്ടാക്കാനും സാധിക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.