LPG Connection Port: LPG കണക്ഷൻ മാറ്റേണ്ടാ… ഏജൻസി മാറ്റാം ഇനി എളുപ്പത്തിൽ!
LPG Connection Port Details: ഇതിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുക്കാനും മികച്ച സേവനം ഉറപ്പാക്കാനും സഹായിക്കും. ഓയിൽ റെഗുലേറ്ററായ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (PNGRB), "എൽപിജി ഇന്ററോപ്പറബിലിറ്റി" എന്ന ഈ കരട് നിർദ്ദേശത്തിൽ പങ്കാളികളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചിരിക്കുകയാണ്

Lpg
നിങ്ങളുടെ നിലവിലെ എൽപിജി വിതരണക്കാരന്റെ സേവനങ്ങളിൽ നിങ്ങൾ തൃപ്തൻ അല്ലേ? എങ്കിൽ ഉടൻതന്നെ കണക്ഷൻ മാറ്റാതെ നിങ്ങൾക്ക് ഏജൻസി മാറ്റാവുന്നതാണ്. മൊബൈൽ നമ്പർ പോർട്ട്ബിലിറ്റി(MPN)ക്ക് സമാനമായി എൽപിജി ഉപഭോക്താക്കൾക്ക് ഇനി നിലവിലുള്ള കണക്ഷനുകൾ മാറ്റാതെ തന്നെ വിതരണക്കാരെ മാറ്റാനുള്ള സൗകര്യം ലഭിക്കും.
ഇതിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുക്കാനും മികച്ച സേവനം ഉറപ്പാക്കാനും സഹായിക്കും. ഓയിൽ റെഗുലേറ്ററായ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (PNGRB), “എൽപിജി ഇന്ററോപ്പറബിലിറ്റി” എന്ന ഈ കരട് നിർദ്ദേശത്തിൽ പങ്കാളികളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചിരിക്കുകയാണ്.
പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (PNGRB) പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നത് ഇപ്രകാരമാണ്. പ്രാദേശിക വിതരണക്കാർക്ക് പ്രവർത്തനപരമായി പല പരിമിതികളും നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മറ്റ് ഓപ്ഷനുകൾ ഇല്ലാതെ വരികയും വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിയും വരുന്നു.
സിലിണ്ടറിന്റെ വില ഒരുപോലെ തന്നെ ആകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യാർത്ഥം എൽപിജി കമ്പനിയെയോ ഡീലറയോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മാത്രമല്ല പോർട്ടബിലിറ്റി എന്ന ഈ ആശയം പുതിയതല്ലെന്നും, 2013 ഒക്ടോബറിൽ അന്നത്തെ യുപിഎ സർക്കാർ 13 സംസ്ഥാനങ്ങളിലെ 24 ജില്ലകളിൽ ഈ പദ്ധതി ആരംഭിക്കുകയും 2014 ജനുവരിയിൽ രാജ്യത്തുടനീളം ഉള്ള 480 ജില്ലകളിലേക്ക് ഇത് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ കമ്പനികൾക്കിടയിൽ പോർട്ടബിലിറ്റി അനുവദിക്കുന്ന കാര്യമാണ് പിഎൻജിആർബി പ്രധാനമായും പരിഗണിക്കുന്നത്. എൽപിജി വിതരണത്തിന്റെ തുടർച്ച ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ, വിതരണക്കാർ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, മറ്റു പങ്കാളികൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു എന്നും, അഭിപ്രായങ്ങൾ ലഭിച്ചശേഷം എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിദേശങ്ങളും PNGRB രൂപീകരിക്കും. അതിനുശേഷം ഈ സൗകര്യം രാജ്യത്ത് നടപ്പിലാക്കുന്നതിനുള്ള തീയതിയും തീരുമാനിക്കുമെന്ന് വ്യക്തമാക്കി.