Post Office Scheme: 18 വയസ് കഴിഞ്ഞതാണോ? മാസം 10,000 രൂപയിലധികം സമ്പാദിക്കാം
Post Office Monthly Income Scheme: 18 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ ഒറ്റത്തവണ നിക്ഷേപ പദ്ധതിയിൽ ചേരാവുന്നതാണ്. 100 രൂപ മാത്രം നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. 7.40% പലിശ നിരക്കുള്ള പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
നിക്ഷേപങ്ങളിലൂടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപപദ്ധതികൾ ഇന്നുണ്ട്. അവയിൽ മുൻപന്തിയിലുള്ളത് പോസ്റ്റ് ഓഫീസ് സ്കീമുകളാണ്. അത്തരത്തിൽ മാസം തോറും പതിനായിരം രൂപയിലധികം സമ്പാദിക്കാൻ അവസരമൊരുക്കുന്ന ഒരു പദ്ധതിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സർക്കാർ പിന്തുണയുള്ള പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയാണ് ഇവിടെ താരം. 7.40% പലിശ നിരക്കുള്ള പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞാലോ…
18 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ ഒറ്റത്തവണ നിക്ഷേപ പദ്ധതിയിൽ ചേരാവുന്നതാണ്. 100 രൂപ മാത്രം നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം, തുടർന്ന് 1,000 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപിക്കാം. ഒരു അക്കൗണ്ടിന് പരമാവധി 9 ലക്ഷം രൂപയാണ് നിക്ഷേപ പരിധി. സംയുക്ത അക്കൗണ്ടിൽ പരിധി 15 ലക്ഷം രൂപയാണ്. അക്കൗണ്ട് തുറന്ന് ഒരു മാസം കഴിയുമ്പോൾ പ്രതിമാസം പലിശ ലഭിച്ച് തുടങ്ങും. സ്കീമിന്റെ കാലാവധി 5 വർഷമാണ്.
നിങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ പലിശയ്ക്ക് നികുതി നൽകേണ്ടതാണ്. ഉദാഹരണത്തിന്, ദമ്പതികൾ പ്രതിവർഷം 7.40% നിരക്കിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, അവർക്ക് പ്രതിവർഷം ഏകദേശം 1,11,000 രൂപ അല്ലെങ്കിൽ പ്രതിമാസം 9,250 രൂപ ലഭിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ അക്കൗണ്ടിൽ ഒരു നോമിനിയെ ചേർക്കാൻ കഴിയും. അതുവഴി നിങ്ങൾ മരണമടഞ്ഞാൽ നോമിനിക്ക് നിക്ഷേപവും പലിശയും ലഭിക്കുന്നതാണ്.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ആകർഷകമാകുന്നത് എന്തുകൊണ്ട്?
വിപണിയിലെ മാറ്റങ്ങൾ ബാധിക്കില്ല.
നിങ്ങൾക്ക് എല്ലാ മാസവും പണം ലഭിക്കും.
നോമിനി സൗകര്യം
ഏത് പോസ്റ്റ് ഓഫീസിലും അക്കൗണ്ട് തുറക്കാം.
പരിമിതികൾ
നേരത്തെ പിൻവലിക്കുന്നതിനുള്ള പിഴ
പലിശയ്ക്ക് നികുതി
കാലാവധി പൂർത്തിയാകുമ്പോൾ മൂലധനം പിൻവലിക്കുകയോ വീണ്ടും നിക്ഷേപിക്കുകയോ ചെയ്യണം.