AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver: മൂന്ന് ലക്ഷം കടന്ന് വെള്ളി; വാങ്ങണോ കാത്തിരിക്കണോ? നിക്ഷേപകർ അറിയാൻ….

Silver Investment Guide 2026: കുറച്ച് വർഷങ്ങളായി സ്വർണ്ണവും വെള്ളിയും നേടിയ നേട്ടങ്ങൾ ഓഹരി വിപണിയെ പോലും അത്ഭുതപ്പെടുത്തുന്നവയാണ്. പത്ത് വർഷത്തെ കണക്കെടുത്താൽ സ്വർണ്ണം 446 ശതമാനവും വെള്ളി 691 ശതമാനവും വളർച്ച രേഖപ്പെടുത്തി.

Silver: മൂന്ന് ലക്ഷം കടന്ന് വെള്ളി; വാങ്ങണോ കാത്തിരിക്കണോ? നിക്ഷേപകർ അറിയാൻ….
Silver Rate Image Credit source: Thomas Northcut/Photodisc/Getty Images
Nithya Vinu
Nithya Vinu | Published: 15 Jan 2026 | 07:51 PM

റെക്കോർഡുകൾ‌ തകർത്ത് സ്വർണം മുന്നേറുമ്പോൾ പിടിതരാതെ, വെള്ളിയും കുതിക്കുകയാണ്. ചരിത്രവില കീഴടക്കിയാണ് വെള്ളിയുടെ തേരോട്ടം. സംസ്ഥാനത്ത് വെള്ളി വില മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. നിലവിൽ കിലോയ്ക്ക് 3,10,000 രൂപ, ​ഗ്രാമിന് 310 രൂപ നിരക്കിലാണ് വെള്ളിയുടെ വ്യാപാരം. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് വെള്ളി വിലയ്ക്ക് ആക്കം കൂട്ടുന്നത്. ഈ റെക്കോർ‌ഡ് മുന്നേറ്റത്തിൽ, ലാഭം എടുത്ത് നിലവിലെ വിലയിൽ വിൽക്കണോ? അതോ ഭാവിയിൽ അവ കൂടുതൽ വർദ്ധിക്കുമെന്ന പ്രതീക്ഷയോടെ തുടരണോ? എന്ന സംശയത്തിലാണ് നിക്ഷേപകർ.

വെനിസ്വേലയിലെ അമേരിക്കൻ ഇടപെടൽ, ഇറാനിലെ അസ്ഥിരത, മറ്റ് രാജ്യങ്ങൾക്ക് മേൽ വ്യാപാര തീരുവ ചുമത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണി എന്നിവ ആഗോള വിപണിയിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചു. ഇവയെല്ലാം നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും തിരിയാൻ പ്രേരിപ്പിച്ചു. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണ്ണം പൂഴ്ത്തിവച്ചതും വിലവർദ്ധനവിന് കാരണമായി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണ്ണവും വെള്ളിയും നേടിയ നേട്ടങ്ങൾ ഓഹരി വിപണിയെ പോലും അത്ഭുതപ്പെടുത്തുന്നവയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ്ണം ഏകദേശം 79.30% ലാഭം നൽകിയപ്പോൾ, വെള്ളി 192.1% എന്ന അതിശയിപ്പിക്കുന്ന നേട്ടമാണ് നൽകിയത്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ സ്വർണ്ണം 446 ശതമാനവും വെള്ളി 691 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ALSO READ: പിടിതരാതെ സ്വർണം, വീണ്ടും കൂടി; ഒരു ഗ്രാമിന് പോലും പൊള്ളുന്ന വില

 

നിക്ഷേപകർക്കുള്ള നിർദ്ദേശങ്ങൾ

 

വിപണി വിദഗ്ധരായ ആനന്ദ് റാത്തി ഷെയേഴ്സ്, മോത്തിലാൽ ഓസ്വാൾ എന്നിവർ നിലവിലെ വിപണി സാഹചര്യങ്ങളെക്കുറിച്ച് പ്രധാന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വില ഇപ്പോൾ റെക്കോർഡ് ഉയരത്തിലായതിനാൽ വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കരുത്. പകരം എസ്‌ഐ‌പി രീതിയിലോ കുറഞ്ഞ അളവിലോ വാങ്ങുന്നതാണ് നല്ലതെന്ന് അവർ പറയുന്നു.

ലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൈവശമുള്ള നിക്ഷേപത്തിന്റെ 40-50% വിറ്റ് ലാഭം എടുക്കാം. വില കുറയുമ്പോൾ വീണ്ടും വാങ്ങാൻ ഇത് സഹായിക്കും.
വലിയ റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തവർ വിലയിൽ നേരിയ കുറവുണ്ടാകുന്നത് വരെ കാത്തിരിക്കുന്നതാണ് ഉചിതം.

 

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.