PPF: പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വായ്പ എടുക്കാമോ? അധികമാർക്കും അറിയാത്ത ചില വസ്തുതകൾ ഇതാ…

PPF, Lesser Known Facts: സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയോ പരമാവധി 1,50,000 രൂപ വരെയോ 12 പ്രതിമാസ തവണകളായോ, ഒറ്റത്തവണയായോ പിപിഎഫില്‍ നിക്ഷേപിക്കാം.

PPF: പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വായ്പ എടുക്കാമോ? അധികമാർക്കും അറിയാത്ത ചില വസ്തുതകൾ ഇതാ...

പ്രതീകാത്മക ചിത്രം

Published: 

28 Sep 2025 17:11 PM

നിക്ഷേപകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള സർക്കാരിന്റെ സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്).  ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയോ പരമാവധി 1,50,000 രൂപ വരെയോ 12 പ്രതിമാസ തവണകളായോ, ഒറ്റത്തവണയായോ പിപിഎഫില്‍ നിക്ഷേപിക്കാം.

പിപിഎഫ്: അധികമാർക്കും അറിയാത്ത ചില വസ്തുതകൾ

ലോക്ക്-ഇൻ കാലയളവ് 15 വർഷം മാത്രമല്ല

പിപിഎഫ് പദ്ധതിക്ക് കുറഞ്ഞത് 15 വർഷത്തെ കാലാവധിയുണ്ട്. എന്നാൽ കാലാവധി പൂർത്തിയായാൽ, അക്കൗണ്ട് ഉടമയുടെ തീരുമാനമനുസരിച്ച് ഇത് അഞ്ചു വർഷം വീതമുള്ള ഘട്ടങ്ങളായി എത്ര കാലത്തേക്കും വേണമെങ്കിലും നീട്ടാൻ കഴിയും. നിക്ഷേപം പിൻവലിക്കാൻ ആഗ്രഹിക്കുന്നതുവരെ അക്കൗണ്ട് ഇങ്ങനെ തുടരാവുന്നതാണ്.

7 വർഷത്തിന് ശേഷം ഭാഗികമായി പിൻവലിക്കാം

പിപിഎഫിന്റെ മൊത്തം കാലാവധി 15 വർഷമാണെങ്കിലും, ഈ കാലയളവ് മുഴുവനും തുക ലോക്ക് ചെയ്യപ്പെടുന്നില്ല. അക്കൗണ്ട് ആരംഭിച്ച് 7 വർഷം പൂർത്തിയാക്കിയ ശേഷം, നിക്ഷേപിച്ച തുകയുടെ ഒരു നിശ്ചിത ശതമാനം പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അർഹതയുണ്ട്.

ALSO READ: സ്വർണം ഇനി കിട്ടാകനി! വില ഇനിയും കൂടും? കാരണം ഇത്…

പിപിഎഫ് തുകയുടെ പേരിൽ വായ്പയെടുക്കാം

നിക്ഷേപം ആരംഭിച്ച് 6 വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് ഫണ്ട് അത്യാവശ്യമായി വരുമ്പോൾ, അക്കൗണ്ട് ഉടമയ്ക്ക് പിപിഎഫ് നിക്ഷേപത്തിന്മേൽ വായ്പ എടുക്കാൻ കഴിയും. വായ്പാ അപേക്ഷ നൽകുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷത്തെ അക്കൗണ്ട് ബാലൻസിന്റെ 25% വരെ ഇങ്ങനെ വായ്പയായി ലഭിക്കും. വായ്പ തിരിച്ചടയ്ക്കാൻ പരമാവധി 36 മാസം (3 വർഷം) വരെ സമയമുണ്ട്.

കടം വന്നാലും കണ്ടുകെട്ടാൻ കഴിയില്ല

ഒരു അക്കൗണ്ട് ഉടമയ്ക്ക് കടമോ സാമ്പത്തിക ബാധ്യതയോ ഉണ്ടാവുകയാണെങ്കിൽ, ഒരു കോടതി ഉത്തരവ് പ്രകാരം പോലും പിപിഎഫ് അക്കൗണ്ടിലുള്ള തുക കണ്ടുകെട്ടാൻ കഴിയില്ല എന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.

1.5 ലക്ഷത്തിലധികം നിക്ഷേപിക്കാം

ഒരു വർഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ തുകയ്ക്ക് മാത്രമേ നിശ്ചിത പലിശ നിരക്ക് ലഭിക്കുകയുള്ളൂ. എന്നാൽ  1.5 ലക്ഷത്തിന് മുകളിൽ അധിക തുക നിക്ഷേപിക്കാവുന്നതുമാണ്. ഈ അധിക തുകയ്ക്ക് പലിശയോ നികുതിയിളവുകളോ ലഭിക്കുകയില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും