AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Byju Raveendran: ബൈജു രവീന്ദ്രന് രക്ഷയില്ല: 235 ദശലക്ഷം ഡോളര്‍ തിരിച്ചുപിടിക്കാനൊരുങ്ങി ഖത്തര്‍

Byju Raveendran Financial Trouble: ബൈജു രവീന്ദ്രനില്‍ നിന്നും ബൈജൂസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും പണം തിരിച്ചുപിടിക്കാനാണ് ശ്രമം. 150 ദശലക്ഷം ഡോളറിന്റെ വായ്പയ്ക്ക് ബൈജു രവീന്ദ്രന്‍ വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിരുന്നു.

Byju Raveendran: ബൈജു രവീന്ദ്രന് രക്ഷയില്ല: 235 ദശലക്ഷം ഡോളര്‍ തിരിച്ചുപിടിക്കാനൊരുങ്ങി ഖത്തര്‍
ബൈജു രവീന്ദ്രന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 26 Aug 2025 20:32 PM

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനില്‍ നിന്ന് പണം തിരിച്ചുപിടിക്കാനൊരുങ്ങി ഖത്തര്‍. 235 ദശലക്ഷം ഡോളര്‍ അതായത് 1950 കോടി രൂപ തിരിച്ചുപിടിക്കാനായി ഖത്തര്‍ സര്‍ക്കാര്‍ നിക്ഷേപ ഫണ്ട് കോടതിയെ സമീപിച്ചു. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉപവിഭാഗമായ ഖത്തര്‍ ഹോള്‍ഡിങ്‌സ് കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കി.

ബൈജു രവീന്ദ്രനില്‍ നിന്നും ബൈജൂസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും പണം തിരിച്ചുപിടിക്കാനാണ് ശ്രമം. 150 ദശലക്ഷം ഡോളറിന്റെ വായ്പയ്ക്ക് ബൈജു രവീന്ദ്രന്‍ വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് നിയമ നടപടികള്‍.

ഇതിന് പുറമെ 2024 ഫെബ്രുവരി 28 മുതല്‍ പ്രതിദിനം 4 ശതമാനം വാര്‍ഷിക പലിശയും ഖത്തര്‍ ആവശ്യപ്പെട്ടു. 14 ദശലക്ഷം ഡോളറിന് മുകളിലാണ് നിലവിലിത്. 2022ലാണ് ഖത്തര്‍ ഹോള്‍ഡിങ്‌സ് ബൈജൂസിന് 150 ദശലക്ഷം ഡോളര്‍ വായ്പയായി നല്‍കിയത്. ഈ പണം ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസില്‍ 17,891,289 ഓഹരികള്‍ വാങ്ങിക്കാനായാണ് ബൈജു ഉപയോഗിച്ചത്.

എന്നാല്‍ ഈ ഓഹരികള്‍ കൈമാറരുതെന്ന വ്യവസ്ഥ ബൈജുവിനും ഖത്തര്‍ ഹോള്‍ഡിങ്‌സിനും ഇടയില്‍ ഉണ്ടായിരുന്നു. ഇത് ലംഘിച്ചുകൊണ്ട് ഓഹരികള്‍ ബൈജുവിന്റെ നിയന്ത്രണത്തിലുള്ള സിംഗപ്പൂര്‍ ആസ്ഥാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് ഖത്തര്‍ ആരോപിക്കുന്നു. വായ്പയുടെ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചതോടെ കരാര്‍ ഖത്തര്‍ റദ്ദാക്കുകയും ചെയ്തു.

2024 മാര്‍ച്ചിലാണ് ഖത്തര്‍ നടപടികള്‍ ആരംഭിച്ചത്. സിംഗപ്പൂരില്‍ വെച്ച് മധ്യസ്ഥ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ശേഷം മധ്യസ്ഥ ട്രിബ്യൂണലില്‍ ബൈജൂസിന്റെ 235 ദശലക്ഷം ഡോളര്‍ വരെയുള്ള ആസ്തികള്‍ ആഗോളതലത്തില്‍ മരവിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. സിംഗപ്പൂര്‍ ഹൈക്കോടതി ഈ ഉത്തരവ് ശരിവെച്ചു.

Also Read: Byju’s: ‘വേഗത്തിൽ വളരാൻ ശ്രമിച്ചത് തിരിച്ചടിയായി’; ബൈജൂസ് തകരാനുള്ള കാരണങ്ങൾ പറഞ്ഞ് സ്ഥാപകൻ

ബൈജൂസിന്റെ ഇന്ത്യയിലെ ആസ്തികള്‍ കൈമാറുന്നത് തടയാനും കണ്ടുകെട്ടാനോ വില്‍ക്കാനോ ഉള്ള അധികാരം നല്‍കാനുമാണ് ഖത്തറിന്റെ ഹരജിയിലെ ആവശ്യം. ഇന്ത്യയിലും സിംഗപ്പൂരിലും മാത്രമല്ല യുഎസിലും ബൈജൂസ് നിയമ നടപടികള്‍ നേരിടുന്നു. യുഎസില്‍ കോടതിയലക്ഷ്യത്തില് 10,000 ഡോളര്‍ പിഴയാണ് ദിവസവും ബൈജു അടയ്‌ക്കേണ്ടത്.