Ration Card: റേഷന്‍ കാര്‍ഡ് ഇപ്പോഴും എപിഎല്ലാണോ? മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി ഉടന്‍ അപേക്ഷിക്കാം

Apply For Ration Card Priority Category: സിവില്‍ സപ്ലൈസ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ആണ് അപേക്ഷിക്കാന്‍. എന്തെല്ലാം മാനദണ്ഡങ്ങളാണ് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഉള്ളതെന്ന് പരിശോധിക്കാം.

Ration Card: റേഷന്‍ കാര്‍ഡ് ഇപ്പോഴും എപിഎല്ലാണോ? മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി ഉടന്‍ അപേക്ഷിക്കാം

റേഷൻ കാർഡ്

Updated On: 

29 Sep 2025 | 04:15 PM

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അവസരം. പൊതുവിഭാഗത്തില്‍ നിന്ന് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തിലേക്ക് മാത്രമേ കാര്‍ഡുകള്‍ മാറ്റാന്‍ സാധിക്കുകയുള്ളൂ. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ ഇതിനായി അപേക്ഷിക്കാം.

സിവില്‍ സപ്ലൈസ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ആണ് അപേക്ഷിക്കാന്‍. എന്തെല്ലാം മാനദണ്ഡങ്ങളാണ് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഉള്ളതെന്ന് പരിശോധിക്കാം.

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

 

  1. തദ്ദേശ സ്വയംഭരണ സെക്രട്ടറി ബിപിഎലിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍.
  2. മാരക രോഗമുള്ളയാളുകള്‍.
  3. പട്ടികജാതി വിഭാഗം.
  4. പരമ്പരാഗത മേഖലയില്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍.
  5. ഭൂരഹിതര്‍-ഭവനരഹിതര്‍.
  6. സര്‍ക്കാര്‍ ആനുകൂല്യത്തില്‍ ലഭിച്ച വീടുള്ളവര്‍.
  7. ഭിന്നശേഷിക്കാര്‍.

Also Read: Supplyco: സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കും

ഇവര്‍ അപേക്ഷിക്കേണ്ട

 

  1. 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്ക് മുന്‍ഗണനാ വിഭാഗത്തിനായി അപേക്ഷിക്കാനുള്ള അര്‍ഹതയില്ല.
  2. ഒരേക്കറിലധകികം ഭൂമി ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല.
  3. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കരുത്.
  4. സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം, താത്കാലിക ജീവനക്കാരായിരിക്കരുത്. ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍. 5,000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍. 10,000 രൂപയില്‍ തന്നെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍)
  5. ആദായനികുതി അടയ്ക്കുന്നവര്‍.
  6. പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവര്‍.
  7. നാലുചക്ര വാഹനങ്ങള്‍ സ്വന്തമായുള്ളവര്‍.
  8. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശത്ത് ജോലി ഉണ്ടെങ്കില്‍, അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് പ്രതിമാസം 25,000 രൂപയിലധികം വരുമാനം ലഭിക്കുന്നവര്‍.തുടങ്ങിയവര്‍ക്ക് മുന്‍ഗണനാ വിഭാഗത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.

 

 

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ