ETF: 60-80% ഓഹരികള്‍, 20% ഡെബ്റ്റ്, 10% സ്വര്‍ണം; മികച്ച ഇടിഎഫ് പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാം
How To Set Best ETF Portfolio: ഒരു വ്യക്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നത് സ്ഥിരമായ വരുമാനത്തിലൂടെ മാത്രമല്ല, മറിച്ച് മികച്ച നിക്ഷേപത്തിലൂടെയും കൂടിയാണ്. ദീര്‍ഘകാല ഇടിഎഫ് പോര്‍ട്ട്‌ഫോളിയോകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈവിധ്യത്തെയും പരിഗണിക്കണം.
നിക്ഷേപങ്ങള്‍ക്ക് ഇന്ന് പുതിയ മുഖവും ഭാവവും കൈവന്നിരിക്കുന്നു. വിവിധ നിക്ഷേപതന്ത്രങ്ങളുടെ ലോകത്ത് പാസീസ് ഇന്‍വെസ്റ്റിങ് രീതിയ്ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുകയാണ്. ഈ രീതിയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കപ്പെടുന്നതുമായ ഒന്നാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്). ഒരു വ്യക്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നത് സ്ഥിരമായ വരുമാനത്തിലൂടെ മാത്രമല്ല, മറിച്ച് മികച്ച നിക്ഷേപത്തിലൂടെയും കൂടിയാണ്, ഇത് പറഞ്ഞിരിക്കുന്നത് മോത്തിലാല്‍ ഓസ്വാള്‍ എഎംസിയിലെ ഫിന്‍ടെക് സ്ട്രാറ്റജിസ്റ്റും പാസീവ് ഫണ്ടുകളുടെ തലവനുമായ പ്രതീക് ഓസ്വാള്‍ ആണ്. ഇക്വിറ്റികള്‍, സ്വര്‍ണം അല്ലെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് എന്നിവയില്‍ ആസ്തികള്‍ വിഭജിക്കണമെന്ന് അദ്ദേഹം പറയുന്നു.
ദീര്‍ഘകാല ഇടിഎഫ് പോര്‍ട്ട്‌ഫോളിയോകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈവിധ്യത്തെയും പരിഗണിക്കണം. 15-20 വര്‍ഷത്തെ കാലാവധിയില്‍ നിക്ഷേപം നടത്താന്‍ പോകുന്ന ഒരു യുവ നിക്ഷേപകന് അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയുടെ 60-80 ശതമാനം ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലായി ഇക്വിറ്റികളില്‍ കേന്ദ്രീകരിക്കാം. 20 ശതമാനം ഡെബ്റ്റിലും, 10 ശതമാനം സ്വര്‍ണത്തിലുമാകാം.
60-80 ശതമാനം ഓഹരികള്‍
ഈ ഓഹരികള്‍ ഉയര്‍ന്ന റിട്ടേണ്‍ സാധ്യതയുള്ളതും റിസ്‌ക്കുള്ളതുമാണ്. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം.




- നിപ്പോള്‍ ഇന്ത്യ നിഫ്റ്റി 50 ഇടിഎഫ്
- ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ്
- മോത്തിലാല്‍ ഓസ്വാള്‍ നാസ്ഡാക്ക് (NASDAQ)
20 ശതമാനം ഡെബ്റ്റ്
ഓഹരിയുടെ നഷ്ടം കുറയ്ക്കാനും സ്ഥിര വരുമാനം ഉറപ്പാക്കാനും ഡെബ്റ്റ് ഫണ്ടുകള്‍ സഹായിക്കുന്നു.
- ഭാരത് ബോണ്ട് ഇടിഎഫ്
- എസ്ബിഐ സിപിഎസ്ഇ ബോണ്ട് പ്ലസ് എസ്ഡിഎല്‍ ഇടിഎഫ്
- ഐസിഐസിഐ പ്രു ലിക്വിഡ് ഇടിഎഫ്
Also Read:Money: വീട്ടിൽ എത്ര രൂപ വരെ പണമായി സൂക്ഷിക്കാം?
10 ശതമാനം സ്വര്‍ണം
സ്വര്‍ണത്തെ എന്നും ഒരു സുരക്ഷിത നിക്ഷേപമായി വിലയിരുത്തുന്നു.
- എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫ്
- നിപ്പോണ്‍ ഇന്ത്യ ഗോള്‍ഡ് ഇടിഎഫ്
- എസ്ബിഐ ഗോള്‍ഡ് ഇടിഎഫ്