RBI: പഴയ 50 പൈസ നാണയം ഇപ്പോഴും സാധുവാണോ? ആര്‍ബിഐ പറയുന്നത് കേള്‍ക്കൂ
RBI Clarifies Status of 50 Paise Coin: റ്റായ പ്രചാരണങ്ങളിലൂടെ ഇവ വാങ്ങിക്കുന്നത് പോലും ഒരുകാലത്ത് വ്യാപാരികള്‍ നിര്‍ത്തിവെച്ചിരുന്നു. നാണയങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യാജവാര്‍ത്തകള്‍ ധാരാളം പ്രചരിക്കുന്നുണ്ട്. അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുമായി ബന്ധപ്പെട്ട് ഒട്ടേറെ കിംവദന്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. നോട്ടുകളാകട്ടെ നാണയങ്ങള്‍ ആകട്ടെ, തെറ്റായ പ്രചാരണങ്ങളിലൂടെ ഇവ വാങ്ങിക്കുന്നത് പോലും ഒരുകാലത്ത് വ്യാപാരികള്‍ നിര്‍ത്തിവെച്ചിരുന്നു. നാണയങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യാജവാര്‍ത്തകള്‍ ധാരാളം പ്രചരിക്കുന്നുണ്ട്. അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
അടുത്തിടെ വാട്‌സ്ആപ്പ് വഴി ആളുകളിലേക്ക് ആര്‍ബിഐ എത്തിച്ച സന്ദേശത്തില്‍ പറയുന്നത് ഇപ്രകാരം, വ്യത്യസ്ത ഡിസൈനുകളിലുള്ള നാണയങ്ങള്‍ സാധുവാണെന്നും ഒരേമൂല്യമുള്ള വ്യത്യസ്ത ഡിസൈനിലുള്ള നാണയങ്ങള്‍ ഒരേ സമയം വിപണിയില്‍ ഉണ്ടായിരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
ആര്‍ബിഐയുടെ സന്ദേശം
I’ve received the message from RBI (WhatsApp)
Coins of different designs in same denomination remain in circulation at the same time.
👉 Coins of 50 paise, ₹1, ₹2, ₹5, ₹10, and ₹20 are all legal tender and remain in circulation for a long time.@RBI where is 50 paisa coin pic.twitter.com/COHfJvGPi7
— Mohd Ashfaq Sabri (@MohdAshfaqSabri) December 8, 2025
50 പൈസ, 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ നാണയങ്ങളെല്ലാം നിയമസാധുതയുള്ളതാണെന്നും അവ വളരെക്കാലം പ്രചാരത്തിലുണ്ടായിരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഇവ സ്വീകരിക്കുന്നതില്‍ വ്യാപാരികള്‍ വിമുഖത കാണിക്കരുതെന്നും ആര്‍ബിഐ പറയുന്നു.
പത്ത് രൂപ നാണയങ്ങള്‍ക്ക് സാധുതയില്ലെന്ന തരത്തില്‍ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് രാജ്യത്തെ വ്യാപാരികള്‍, ബസ് തൊഴിലാളികള്‍ തുടങ്ങിയവര്‍ 10 രൂപ നാണയം സ്വീകരിക്കാന്‍ തയാറായില്ല. എന്നാല്‍ അവയുടെ നിയമസാധുത ആര്‍ബിഐ വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. നിലവിലും അത്തരം നാണയങ്ങള്‍ സ്വീകരിക്കാന്‍ തയാറാകാത്ത വ്യാപാരികള്‍ ഉണ്ടെന്നാണ് വിവരം.
Also Read: Home Loan Interest: ഭവന വായ്പയുടെ പലിശ 7.1% ലേക്ക്; റിപ്പോ നിരക്ക് കുറയ്ക്കല്‍ ഗുണം ചെയ്തു
അതേസമയം, 50 പൈസ മുതലുള്ള എല്ലാ നാണയത്തിനും സാധുതയുണ്ടെന്നാണ് ആര്‍ബിഐ നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ നാണയവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വ്യക്തത വന്നിരിക്കുകയാണ്.