RBI: സേവന നിരക്കുകൾ കുറയും, ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

RBI Reduce Service Charge: സേവനങ്ങള്‍ മെച്ചപ്പെടുത്താനും നിശ്ചിത സമയത്തിനകം പരാതികള്‍ പരിഹരിക്കാനും ആർബിഐ ഗവർണർ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

RBI: സേവന നിരക്കുകൾ കുറയും, ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

Rbi Logo

Updated On: 

19 Sep 2025 17:11 PM

റീട്ടെയിൽ ഇടപാടുകൾക്കുള്ള സേവന നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്കുകളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിരക്കുകളുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡെബിറ്റ് കാർഡുകൾ, വൈകിയുള്ള പേയ്‌മെന്റുകൾ, മിനിമം ബാലൻസ് ലംഘനങ്ങൾ തുടങ്ങിയ ഇനങ്ങളുടെ സേവന നിരക്കുകൾ കുറയ്ക്കണമെന്നാണ് ആവശ്യം.

ഈടാക്കുന്ന നിരക്കുകൾ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ബാങ്ക് സർചാർജുകൾക്ക് നിർബന്ധിത പരിധികളൊന്നുമില്ല. റീട്ടെയിൽ, ചെറുകിട ബിസിനസ് വായ്പകൾക്കുള്ള സേവനനിരക്ക് 0.5 ശതമാനം മുതൽ 2.5 ശതമാനം വരെയാണ്. ചില ബാങ്കുകൾ ഭവനവായ്പ ചാർജുകൾ 25,000 രൂപയായി ($ 285) ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഓൺലൈൻ സാമ്പത്തിക വിപണിയായ ബാങ്ക്ബസാർ ഡാറ്റ വ്യക്തമാക്കുന്നു.

ALSO READ: ഒട്ടും പണിയില്ല; പിഎഫ് അക്കൗണ്ട് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ‘പാസ്ബുക്ക് ലൈറ്റ്‌’

സേവന നിരക്കുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയർന്നത്. ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര കഴിഞ്ഞ മാര്‍ച്ചില്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും നിശ്ചിത സമയത്തിനകം പരാതികള്‍ പരിഹരിക്കാനും ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, മന്ദഗതിയിലുള്ള വളർച്ചയ്ക്ക് ശേഷം ഇന്ത്യൻ ബാങ്കുകളിലെ ഫീസ് വരുമാനം തിരിച്ചുവരവിന്റെ ആദ്യ ലക്ഷണങ്ങൾ കാണിക്കുന്നു. ജൂണിൽ അവസാനിച്ച പാദത്തിൽ, മെട്രിക് മുൻ വർഷത്തെ അപേക്ഷിച്ച് 12% ഉയർന്ന് ഏകദേശം 510.6 ബില്യൺ രൂപയായി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും