AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO Passbook Lite: ഒട്ടും പണിയില്ല; പിഎഫ് അക്കൗണ്ട് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ‘പാസ്ബുക്ക് ലൈറ്റ്‌’

PF Passbook Update: ഇപിഎഫ് അംഗങ്ങള്‍ക്ക് അവരുടെ പിഎഫ് വിവരങ്ങള്‍ അറിയണമെങ്കില്‍ നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല.

EPFO Passbook Lite: ഒട്ടും പണിയില്ല; പിഎഫ് അക്കൗണ്ട് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ‘പാസ്ബുക്ക് ലൈറ്റ്‌’
ഇപിഎഫ്ഒImage Credit source: SOPA Images/ Getty Images
Shiji M K
Shiji M K | Published: 19 Sep 2025 | 11:25 AM

പിഎഫ് അംഗങ്ങള്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കുന്നതിനായി പാസ്ബുക്ക് ലൈറ്റ് അവതരിപ്പിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). പോര്‍ട്ടലില്‍ ആരംഭിച്ച പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇപിഎഫ് അംഗങ്ങള്‍ക്ക് അവരുടെ പിഎഫ് വിവരങ്ങള്‍ അറിയണമെങ്കില്‍ നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല.

പാസ്ബുക്ക് ലൈറ്റ്

മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം, ഒരു ലോഗിന്‍ വഴി പാസ്ബുക്ക് ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും, പാസ്ബുക്ക് വിശദാംശങ്ങളുടെ സമഗ്രമായ കാഴ്ച എന്നിവയാണ് പാസ്ബുക്ക് ലൈറ്റിന്റെ പ്രധാന സവിശേഷതകള്‍. പുതിയ സംവിധാനം നിലവിലെ പാസ്ബുക്ക് പോര്‍ട്ടലില്‍ ലോഡ് കുറയ്ക്കും.

ഇനി മുതല്‍ https://unifiedportal-mem.epfindia.gov.in/memberinterface/എന്ന ലിങ്കിലൂടെ പാസ്ബുക്ക് ലൈറ്റിലേക്ക് പ്രവേശനം നേടാം. ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ടുകള്‍ പുതിയ സ്ഥാപനത്തിലേക്ക് മാറ്റുന്നതും വളരെ എളുപ്പമായിരിക്കും. ഫോം 13 വഴി ഓണ്‍ലൈനായാണ് നിലവില്‍ ഇത് ചെയ്യുന്നത്. ശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പഴയ ഓഫീസില്‍ നിന്ന് പുതിയതിലേക്ക് അയക്കുന്നു.

Also Read: EPFO 3.0: ഇപിഎഫ് യുപിഐയിലേക്കും എടിഎമ്മിലേക്കും; പുതിയ സൗകര്യം ജൂണ്‍ മുതല്‍

ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പിഎഫ് ഓഫീസുകള്‍ തമ്മില്‍ മാത്രമേ നേരത്തെ കൈമാറിയിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ ഓണ്‍ലൈനായി അംഗങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ വഴി ലഭിക്കും. അക്കൗണ്ട് മാറ്റാനുള്ള അപേക്ഷയുടെ അപ്‌ഡേറ്റുകളും അറിയാനാകും. ഉന്നതഉദ്യോഗസ്ഥരുടെ അനുമതിയും ഇനി ഇപിഎഫ്ഒ സേവനങ്ങള്‍ക്ക് വേണ്ട.