AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

LPG Price Cut: പാചക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും: പുതിക്കിയ നിരക്ക് ഇങ്ങനെ

LPG Price Cut From May 1: സിലണ്ടറുകളുടെ വില കുറയുന്നത് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആശ്വാസമാകും. ഏപ്രിലിൽ വാണിജ്യ എൽപിജി 19 കിലോഗ്രാം സിലിണ്ടറിൻ്റെ നിരക്ക് 41 രൂപ കുറച്ചിരുന്നു. മാർച്ച് ഒന്നിന് സിലിണ്ടറിന് ആറ് രൂപ വർദ്ധിപ്പിച്ചതിനെ പിന്നാലെയാണ് തൊട്ടടുത്ത മാസം കുറവ് രേഖപ്പെടുത്തിയത്.

LPG Price Cut: പാചക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും: പുതിക്കിയ നിരക്ക് ഇങ്ങനെ
Lpg Price CutImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 01 May 2025 09:55 AM

ന്യൂഡൽഹി: ഇന്ന് മുതൽ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് എണ്ണ വിപണന കമ്പനികൾ (ഒഎംസി) അറിയിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച്, 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില ഏകദേശം 17 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്.

സിലണ്ടറുകളുടെ വില കുറയുന്നത് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആശ്വാസമാകും. ഏപ്രിലിൽ വാണിജ്യ എൽപിജി 19 കിലോഗ്രാം സിലിണ്ടറിൻ്റെ നിരക്ക് 41 രൂപ കുറച്ചിരുന്നു. മാർച്ച് ഒന്നിന് സിലിണ്ടറിന് ആറ് രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് തൊട്ടടുത്ത മാസം കുറവ് രേഖപ്പെടുത്തിയത്.

എന്നാൽ, ഗാർഹിക ആവശ്യത്തിന് ഉപയോ​ഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ നിരക്കുകളിൽ മാറ്റം വന്നിട്ടില്ല. എന്നാൽ, ഗാർഹിക ആവശ്യത്തിന് ഉപയോ​ഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ നിരക്കുകളിൽ മാറ്റം വന്നിട്ടില്ല. വാണിജ്യ എൽ‌പി‌ജിക്ക് മുംബൈയിൽ ഇപ്പോൾ 19 കിലോഗ്രാം സിലിണ്ടറിന് 1713.50 രൂപയും ഡൽഹിയിൽ 1762 രൂപയും കൊൽക്കത്തയിൽ 1,868.50 രൂപയും ചെന്നൈയിൽ 1,921.50 രൂപയുമാണ് ഈടാക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര ഇന്ധനത്തിന്റെ ശരാശരി വിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്ത് എല്ലാ മാസവും ഒന്നാം തീയതി എടിഎഫിന്റെയും പാചക വാതകത്തിന്റെയും വില പരിഷ്കരിക്കാറുണ്ട്.

Updating…