AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rekha Jhunjhunwala: 334 കോടി ഒറ്റ ദിവസത്തിൽ കളഞ്ഞില്ല; രേഖ ജുന്‍ജുന്‍വാലയെ തുണച്ചത് ആ തീരുമാനം

Rekha Jhunjhunwala Nazara stocks: 2025 ജൂണ്‍ ആദ്യം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം രേഖ ജുന്‍ജുന്‍വാലയുടെ പൊതു ഓഹരി പോര്‍ട്ട്ഫോളിയോയുടെ മൂല്യം 41,500 കോടിയില്‍ കൂടുതലാണ്.

Rekha Jhunjhunwala: 334 കോടി ഒറ്റ ദിവസത്തിൽ കളഞ്ഞില്ല; രേഖ ജുന്‍ജുന്‍വാലയെ തുണച്ചത് ആ തീരുമാനം
Rekha JhunjhunwalaImage Credit source: Getty Images
nithya
Nithya Vinu | Updated On: 24 Aug 2025 12:39 PM

ഈ ആഴ്ച നസാര ടെക്നോളജീസ് വിപണിയിൽ വൻ സമ്മർദമാണ് നേരിട്ടത്. ഓഹരികൾ ഏകദേശം 7 ശതമാനം ഇടിഞ്ഞ് 1,302.45 രൂപയിലെത്തി. പാർലമെന്റ് ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ പാസാക്കിയതോടെ ഏകദേശം 916 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്. എന്നാൽ ഈ ഇടിവിലും രേഖ ജുൻജുൻവാലയ്ക്ക് 334 കോടി രൂപ ലാഭമുണ്ടായതായാണ് റിപ്പോർട്ട്.

രേഖ ജുൻജുൻവാലയുടെ പിന്മാറ്റം

നഷ്ടം സംഭവിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ വിപണികളിലെ നിക്ഷേപകരുടെ ഫേവറൈറ്റുകളില്‍ ഒന്നായ നസാര ടെക്‌നോളജീസിന്റെ ഓഹരികൾ രേഖ വിറ്റതായാണ് റിപ്പോർട്ട്. 2025 മാർച്ച് അവസാനത്തോടെ, 7.06 ശതമാനം ഓഹരികളാണ് രേഖ കൈവശം വച്ചിരുന്നു, അതായത് 61.8 ലക്ഷം ഓഹരികൾ. എന്നാൽ ജൂണിൽ ഒരു ഓഹരിക്ക് ശരാശരി 1,225 രൂപ വിലയ്ക്ക് തന്റെ മുഴുവൻ ഓഹരികളും വിറ്റു, ഏകദേശം 334 കോടി രൂപയാണ് സമ്പാദിച്ചത്. നസാര ടെക്കിന്റെ ആദ്യ കാല നിക്ഷേപകരില്‍ ഒരാളായിരുന്നു രാകേഷ് ജുന്‍ജുന്‍വാല.

അതേസമയം മറ്റ് മാർക്യൂ നിക്ഷേപകർ നസാരയിൽ നിക്ഷേപം തുടരുന്നുണ്ട്. ധുസൂദൻ കേലയ്ക്ക് 10.96 ലക്ഷം ഓഹരികൾ (1.18 ശതമാനം) ഉണ്ട്, അതേസമയം കാമത്ത് അസോസിയേറ്റ്‌സ് വഴി സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിന് 15.04 ലക്ഷം ഓഹരികൾ (1.62 ശതമാനം) ഉണ്ട്. അനിശ്ചിതത്വം രൂക്ഷമാകുന്നതോടെ അവർ തങ്ങളുടെ ഓഹരികൾ വെട്ടിക്കുറയ്ക്കുമോ അതോ അതേപടി തുടരുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

രേഖ ജുന്‍ജുന്‍വാല

ഇന്ത്യൻ ഓഹരി വിപണിയിലെ ബിഗ്ബുൾ എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാലയുടെ സഹധർമിണിയാണ് രേഖ ജുൻജുൻവാല. 2025 ജൂണ്‍ ആദ്യം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം രേഖ ജുന്‍ജുന്‍വാലയുടെ പൊതു ഓഹരി പോര്‍ട്ട്ഫോളിയോയുടെ മൂല്യം 41,500 കോടിയില്‍ കൂടുതലാണ്. ഫോര്‍ബ്സ് റിപ്പേര്‍ട്ടുകള്‍ പ്രകാരം മൊത്തത്തിലുള്ള ആസ്തി ഏകദേശം 8.6 ബില്യണ്‍ ഡോളര്‍ (ഏകദേശം 71,700 കോടി) ആണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളില്‍ ഒരാളായ രേഖയുടെ ഏറ്റവും വലിയ ഹോള്‍ഡിംഗ് ടൈറ്റന്‍ കമ്പനി ലിമിറ്റഡില്‍ ആണ്. ഇവയുടെ മൂല്യം ഏകദേശം 16,302 കോടി വരും.

നസാര ടെക്നോളജീസ്

1999-ൽ സ്ഥാപിതമായ നസാര ടെക്നോളജീസ് 2021-ൽ ലിസ്റ്റ് ചെയ്യപ്പെട്ടു. ആഫ്രിക്ക, വടക്കേ അമേരിക്ക തുടങ്ങിയ വിപണികളിലെ സാനിധ്യത്തിലൂടെ ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഗെയിമിംഗ് കമ്പനികളിൽ ഒന്നാണിത്. 2020 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെ അതിന്റെ വരുമാനം 46 ശതമാനം വാർഷിക നിരക്കിൽ വളർന്ന്, കഴിഞ്ഞ വർഷം ഇത് 1,624 കോടി രൂപയിലെത്തി. 2025 സാമ്പത്തിക വർഷത്തിൽ 51 കോടി രൂപയുടെ അറ്റാദായം നേടിയെങ്കിലും, കമ്പനി 114 കോടി രൂപയുടെ  നഷ്ടമാണ് രേഖപ്പെടുത്തിയത്.