Digital Lending Apps: അംഗീകാരമില്ലാത്ത ആപ്പുകളോട് ബൈ പറയാം; ഇവയില്‍ നിന്നെടുക്കാമെന്ന് ആര്‍ബിഐ പറയുന്നു

RBI Releases Digital Lending Apps List: ഇനി ലോണുകള്‍ എടുക്കാന്‍ പോകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റില്‍ കയറി അംഗീകൃത ആപ്പുകളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്നതാണ്. നിലവില്‍ 1,600 ആപ്പുകള്‍ ഉള്‍പ്പെട്ട ലിസ്റ്റാണ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചത്.

Digital Lending Apps: അംഗീകാരമില്ലാത്ത ആപ്പുകളോട് ബൈ പറയാം; ഇവയില്‍ നിന്നെടുക്കാമെന്ന് ആര്‍ബിഐ പറയുന്നു

പ്രതീകാത്മക ചിത്രം

Updated On: 

08 Jul 2025 | 10:36 AM

ബാങ്കുകളെ അപേക്ഷിച്ച് എളുപ്പത്തില്‍ വായ്പകള്‍ ലഭിക്കുന്നതിന് ഇന്നത്തെ തലമുറ കൂടുതലായും ആശ്രയിക്കുന്നത് ഡിജിറ്റല്‍ വായ്പകളെയാണ്. ഡിജിറ്റല്‍ വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. എന്നാല്‍ ശരിയായ ആപ്പുകള്‍ ഉപയോഗിച്ചാണോ വായ്പ എടുക്കുന്നത് എന്ന കാര്യത്തില്‍ പലര്‍ക്കും ധാരണയില്ല.

അനധികൃത വായ്പാ ആപ്പുകളെ കുറിച്ചും അതില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും പലരും ബോധവാന്മാരല്ല. അനുദിനം പുറത്തുവരുന്ന വായ്പാ തട്ടിപ്പ് വാര്‍ത്തകള്‍ നിങ്ങള്‍ ശ്രദ്ധിക്കാറില്ലേ? അതിനാല്‍ തന്നെ പറ്റിക്കപ്പെടാതിരിക്കാന്‍ ആദ്യം വേണ്ടത് നമ്മള്‍ ലോണിനായി ആശ്രയിക്കുന്ന ആപ്പുകള്‍ അംഗീകാരമുള്ളതാണോ എന്ന് അറിയുന്നതാണ്.

അംഗീകാരമുള്ള ആപ്പുകള്‍ കണ്ടെത്താന്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ പ്രയാസമായിരുന്നു. എന്നാല്‍ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അംഗീകൃത വായ്പാ ആപ്പുകളുടെ പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഇനി ലോണുകള്‍ എടുക്കാന്‍ പോകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റില്‍ കയറി അംഗീകൃത ആപ്പുകളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്നതാണ്. നിലവില്‍ 1,600 ആപ്പുകള്‍ ഉള്‍പ്പെട്ട ലിസ്റ്റാണ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചത്.

Also Read: Meesho success story: ഐഐടിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്, സാധാരണക്കാരെ സംരംഭകരാക്കിയ ‘മീഷോ’ മാജിക്

rbi.org.in എന്ന വെബ്‌സൈറ്റിലാണ് നിങ്ങള്‍ ആപ്പുകളുടെ പേര് പരിശോധിക്കേണ്ടത്. സൈറ്റില്‍ കയറിയതിന് ശേഷം സിറ്റിസണ്‍ കോര്‍ണര്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. അതിന് താഴെയായി വരുന്ന ‘DLA’s deployed by Regulated Entities’ എന്ന ഓപ്ഷനിലാണ് അടുത്തതായി ക്ലിക്ക് ചെയ്യേണ്ടത്. ഇവിടെ നിങ്ങള്‍ക്ക് ആപ്പുകളുടെ പട്ടിക കാണാനാകും. ആപ്പ് ലിങ്ക്, പരാതി പരിഹാര ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവയും ലഭിക്കുന്നതാണ്.

പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്