SBI FD Interest : എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയർത്തി; പുതിയ
SBI New FD Rate : 75 ബേസിസ് പോയിൻ്റുകൾ വരെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ ഉയർത്തിയത്

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഘലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്കുകൾ ഉയർത്തി

75 ബേസിസ് പോയിൻ്റുകൾ വരെയാണ് എസ്ബിഐ എഫ്ഡിയിൽ പലിശ നിരക്കുകൾ ഉയർത്തിയിരിക്കുന്നത്

46 ദിവസം മുതൽ മുകളിലേക്ക് രണ്ട് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് എസ്ബിഐ പലിശ ഉയർത്തിയത്.

മെയ് 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു

46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 75 ബേസിസ് പോയിൻ്റാണ് ഉയത്തിയത്. പുതിയ പലിശ നിരക്ക് 5.5% ആണ്. മുതിർന്ന പൗരന്മാർക്ക് ലഭിക്കുക 6% പലിശയാണ്

180 മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിൻ്റാണ് ഉയത്തിയത്. പുതിയ പലിശ നിരക്ക് 6% ആണ്. മുതിർന്ന പൗരന്മാർക്ക് ലഭിക്കുക 6.5% പലിശയാണ് (Image Courtesy- Getty Images)

211 മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിൻ്റാണ് ഉയത്തിയത്. പുതിയ പലിശ നിരക്ക് 6.25% ആണ്. മുതിർന്ന പൗരന്മാർക്ക് ലഭിക്കുക 6.75% പലിശയാണ്. (Image Courtesy- Getty Images)

ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല