Silver: വെള്ളിയുടെ ഭാവി എന്ത്? കൂടുതൽ നിക്ഷേപിക്കണോ സ്വർണ്ണത്തിലേക്ക് മാറണോ?

Silver Investment outlook 2026: വെള്ളിയുടെ വിതരണത്തിൽ ചൈന ഏർപ്പെടുത്തിയ പുതിയ കയറ്റുമതി നിയന്ത്രണങ്ങളും വിലയെ സ്വാധീനിച്ചേക്കാം. 2026ൽ വെള്ളിയിൽ കൂടുതൽ നിക്ഷേപിക്കണോ അതോ സ്വർണ്ണത്തിലേക്ക് മാറണോ?

Silver: വെള്ളിയുടെ ഭാവി എന്ത്? കൂടുതൽ നിക്ഷേപിക്കണോ സ്വർണ്ണത്തിലേക്ക് മാറണോ?

പ്രതീകാത്മക ചിത്രം

Updated On: 

02 Jan 2026 | 04:48 PM

സ്വർണവുമായി താരതമ്യപ്പെടുത്തുമ്പോൾ വിപണിയിലെ തിളക്കത്തിൽ മുൻപന്തിയിൽ വെള്ളി തന്നെയാണ്. എന്നാൽ 2026ൽ നിക്ഷേപത്തിൽ ലാഭകരം ഏത് ലോഹമാണ്? വെള്ളിയിൽ കൂടുതൽ നിക്ഷേപിക്കണോ അതോ സ്വർണ്ണത്തിലേക്ക് മാറണോ? വിശദമായി അറിയാം…

2025-ൽ വെള്ളിയുടെ വിലയിലുണ്ടായ വൻ കുതിച്ചുചാട്ടത്തിന് ശേഷം, 2026-ൽ നിക്ഷേപകർ അല്പം ജാഗ്രത പാലിക്കണമെന്നാണ് മിറെ അസറ്റ് മ്യൂച്വൽ ഫണ്ടിന്റെ റിപ്പോർട്ട്. വെള്ളിയുടെ വിപണി മൂല്യം ഉയർന്ന നിലയിലായതിനാൽ, നിക്ഷേപത്തിൽ ക്രമേണ സ്വർണ്ണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് സുരക്ഷിതമെന്നും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്.

2020-ൽ സ്വർണ്ണ-വെള്ളി അനുപാതം 120 ആയി ഉയർന്നതായും 2025-ന്റെ ആദ്യ പകുതിയിൽ 100-ന് മുകളിൽ തുടരുന്നതായും മിറേ അസറ്റ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ വെള്ളി വിപണിയിലുണ്ടായ അസാധാരണമായ കുതിച്ചുചാട്ടം വരും വർഷങ്ങളിൽ മന്ദഗതിയിലാകുമെന്നും നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നു. സ്വർണ്ണവും വെള്ളിയും തമ്മിലുള്ള വിലയുടെ അനുപാതം  പരിശോധിക്കുമ്പോൾ വെള്ളി അതിന്റെ ശരാശരി വിലയേക്കാൾ ഉയർന്ന നിലയിലാണുള്ളത്.

ALSO READ: 2 ലക്ഷത്തിന് ഒരു പവന്‍ സ്വര്‍ണം, 3 ലക്ഷത്തിന് വെള്ളിയും; പ്രതീക്ഷ നശിച്ച് മലയാളികള്‍

കഴിഞ്ഞ വർഷങ്ങളിൽ വെള്ളിയിൽ നിന്ന് വലിയ ലാഭം നിക്ഷേപകർക്ക് ലഭിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് പലരും ലാഭമെടുക്കാൻ സാധ്യതയുള്ളതിനാൽ വിലയിൽ തിരുത്തലുകൾ ഉണ്ടായേക്കാം. കൂടാതെ, സ്വർണ്ണത്തെ അപേക്ഷിച്ച് വെള്ളിയുടെ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വെള്ളിയുടെ വിതരണത്തിൽ ചൈന ഏർപ്പെടുത്തിയ പുതിയ കയറ്റുമതി നിയന്ത്രണങ്ങളും വിലയെ സ്വാധീനിച്ചേക്കാം. വ്യാവസായിക ആവശ്യങ്ങൾക്കായി വെള്ളിക്കുള്ള ഡിമാൻഡ് വർധിക്കുന്നുണ്ടെങ്കിലും, നിക്ഷേപമെന്ന നിലയിൽ നിലവിൽ വെള്ളിയിൽ വലിയ റിസ്ക് നിലനിൽക്കുന്നുണ്ട്. അതിനാൽ, വെള്ളിയിൽ വലിയ തോതിൽ നിക്ഷേപം നടത്തിയവർ, അത് ക്രമേണ കുറച്ച് സ്വർണ്ണത്തിലേക്ക് മാറ്റുന്നത് റിസ്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

നിരാകരണം:  നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
കടുത്ത ചുമയും തടയാം, നാടൻ മാർഗങ്ങളുണ്ട്
തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കാമോ?
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി