Silver Price: കണ്ടത് വെറും ട്രെയിലർ, വെള്ളി കുതിക്കുന്നത് 2026ൽ; മൂന്ന് ലക്ഷത്തിലെത്താൻ ദൂരം അധികമില്ല!
Silver Price Prediction: 2025-ൽ മാത്രം വെള്ളി ഏകദേശം 120%-ൽ അധികം നേട്ടം രേഖപ്പെടുത്തിയിരുന്നു. 1979ന് ശേഷം വെള്ളി വിലയിൽ ഉണ്ടാകുന്ന ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം ഉണ്ടായത്. വരുംവർഷത്തിൽ സ്വർണ്ണത്തേക്കാൾ വലിയ ശതമാനത്തിലുള്ള നേട്ടം നൽകാൻ വെള്ളിയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Silver Price
കേരളചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലൂടെയാണ് സ്വർണത്തിന്റെ സഞ്ചാരം. മൂന്ന് ദിവസങ്ങളിലായി ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. എന്നാൽ സ്വർണത്തിന്റെ തിളക്കത്തിൽ സൈഡായി പോകുന്ന മറ്റൊരു ലോഹം കൂടി ഉണ്ട്. സ്വർണത്തിന്റെ ചങ്കായി റെക്കോർഡുകൾ ഭേദിക്കാൻ വെള്ളിയും ഒപ്പമുണ്ട്. സ്വർണം ഒരു ലക്ഷം കടന്നെങ്കിലും, കണക്കുകൾ പ്രകാരം ഈ വർഷത്തിൽ ഏറ്റവും അധികം നേട്ടം കൊയ്തത് വെള്ളിയാണ്.
നിലവിൽ രണ്ട് ലക്ഷം കടന്നാണ് വെള്ളിയുടെ തേരോട്ടം. ഇന്ന് കേരളത്തിൽ വെള്ളിയുടെ നിലവിലെ വില ഗ്രാമിന് 245 രൂപയും കിലോഗ്രാമിന് 2,45,000 രൂപയുമാണ്. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും സമാനമായ വിലയാണ്. എന്നാൽ ഡൽഹി, ബെംഗളൂരൂ, കൊൽക്കത്ത എന്നിവിടങ്ങളിൽ കിലോയ്ക്ക് 2,34,000 രൂപയാണ് വില വരുന്നത്.
ALSO READ: റെക്കോർഡുകൾ തകർത്ത് സ്വർണം; ലക്ഷ്യം രണ്ട് ലക്ഷമോ? കുതിച്ചുയർന്ന് വെള്ളിയും
2026ൽ വെള്ളി വിലയിൽ വലിയ മുന്നേറ്റം സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. വില മൂന്ന് ലക്ഷം കടക്കാനും സാധ്യതയുണ്ട്. 2025-ൽ മാത്രം വെള്ളി ഏകദേശം 120%-ൽ അധികം നേട്ടം രേഖപ്പെടുത്തിയിരുന്നു. 1979ന് ശേഷം വെള്ളി വിലയിൽ ഉണ്ടാകുന്ന ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം ഉണ്ടായത്.
വരുംവർഷത്തിൽ സ്വർണ്ണത്തേക്കാൾ വലിയ ശതമാനത്തിലുള്ള നേട്ടം നൽകാൻ വെള്ളിയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026-ൽ വെള്ളി ഔൺസിന് $75 മുതൽ $85 വരെയാകാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ ഒരു കിലോ വെള്ളിയ്ക്ക് 3.5 ലക്ഷം രൂപ വരെ എത്താമെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു. സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ (EV), 5G സാങ്കേതികവിദ്യ എന്നിവയിൽ വെള്ളിയുടെ ഉപയോഗം വർദ്ധിക്കുന്നത് തുടങ്ങിയവയൊക്കെയാണ് വില ഉയരാൻ പ്രധാന കാരണം.