Silver Price: സ്വർണം ലക്ഷം കടന്നിട്ടും കാര്യമില്ല, മുന്നിൽ വെള്ളി തന്നെ; പുതുവർഷം പുത്തൻ ചരിത്രം?
Silver Price Forecast: മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ കിലോഗ്രാമിന് 2,14,583 രൂപ എന്ന റെക്കോർഡ് വില വെള്ളി രേഖപ്പെടുത്തി കഴിഞ്ഞു. ആഭരണം, നിക്ഷേപം എന്നിവയ്ക്ക് അപ്പുറമുള്ള വെള്ളിയുടെ ഡിമാൻഡാണ് വെള്ളി വിലയ്ക്ക് കരുത്തേകുന്നത്.

പ്രതീകാത്മക ചിത്രം
റെക്കോർഡുകൾ തകർത്തെറിഞ്ഞ് സംസ്ഥാനത്തെ സ്വർണത്തിന്റെ മുന്നേറ്റം. ചരിത്രത്തിൽ ആദ്യമായി വില ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഇന്ന് സ്വർണം ഗ്രാമിന് 220 രൂപ ഉയർന്ന് 12,700 രൂപയായി. ഒരു പവന് 1,01,600 രൂപയാണ് വില. സ്വർണം വില കൂടിയാൽ എന്താ, വെള്ളിയുണ്ടല്ലോ എന്ന പതിവ് പല്ലവിക്കും ഇനി സ്ഥാനമില്ല. കാരണം പൊന്നിന് കൂട്ടായി വെള്ളിയും പിടിതരാതെ കുതിക്കുകയാണ്.
ഈ വർഷം സ്വർണത്തേക്കാൾ കുതിച്ചത് വെള്ളിയാണ്. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് സ്വര്‍ണ്ണത്തേക്കാള്‍ മികച്ച ബെറ്റ് വെള്ളി ആയിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായവും. വരും വർഷങ്ങളിൽ വെള്ളി മൂന്ന് ലക്ഷം കടക്കുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ ആഴ്ച വെള്ളി ആദ്യമായി രണ്ട് ലക്ഷം രൂപ പിന്നിട്ടിരുന്നു.
നിലവിൽ കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 234 രൂപയും ഒരു കിലോ ഗ്രാം വെള്ളിക്ക് 2,34,000 രൂപയുമാണ് വില. ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലും സമാനമായ വിലയാണ്. എന്നാൽ ഡൽഹി, ബെംഗളൂരൂ, പൂനൈ എന്നിവിടങ്ങളിൽ കിലോയ്ക്ക് 2,33,000 രൂപയാണ് വില.
ALSO READ: പൊന്നിന്‍ തിളക്കം ലക്ഷത്തില്‍; കേരളത്തില്‍ ഇനിയെന്ത് സംഭവിക്കും?
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) കിലോഗ്രാമിന് 2,14,583 രൂപ എന്ന റെക്കോർഡ് വില വെള്ളി രേഖപ്പെടുത്തി കഴിഞ്ഞു. 2025 അവസാനിക്കാന്‍ വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വെള്ളി ഒരു കിലോയ്ക്ക് 2,25,000 രൂപ നിരക്കിലേക്ക് നീങ്ങുമോ എന്നാണ് നിക്ഷേപകരുടെയും, വിദഗ്ധരുടെയും ഉറ്റുനോക്കുന്നത്.
ആഭരണം, നിക്ഷേപം എന്നിവയ്ക്ക് അപ്പുറമുള്ള വെള്ളിയുടെ ഡിമാൻഡാണ് വെള്ളി വിലയ്ക്ക് കരുത്തേകുന്നത്. മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് വ്യവസായ മേഖലയിൽ വൻ ആവശ്യകതയാണ് വെള്ള ലോഹത്തിന് ഉള്ളത്. കൂടാതെ, സ്വര്‍ണ്ണവിലയുടെ കുതിപ്പ് വെള്ളിയുടെ ആഭരണ ഡിമാന്‍ഡും ഉയര്‍ത്തി. ഇതിനോടൊപ്പം വിതരണ ക്ഷാമം, സോളാര്‍- ഇലക്ട്രിക് വാഹന മേഖലയുടെ കുതിക്കുന്ന ആവശ്യകത, വിദേശ വില, ഇന്ത്യന്‍ ഇറക്കുമതിയിലെ കുതിച്ചുചാട്ടം എന്നിവയും വെള്ളി വിലയ്ക്ക് ആക്കം കൂട്ടി.