Sukanya Samriddhi Yojana: 21ാം വയസ്സിൽ 71 ലക്ഷം രൂപ, ഈ സ്കീമിനെ കുറിച്ച് അറിയില്ലേ?

Sukanya Samriddhi Yojana Details: പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയാമോ? അവയിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് സുകന്യ സമൃദ്ധി യോജന.

Sukanya Samriddhi Yojana: 21ാം വയസ്സിൽ 71 ലക്ഷം രൂപ, ഈ സ്കീമിനെ കുറിച്ച് അറിയില്ലേ?

സുകന്യ സമൃദ്ധി യോജന

Published: 

13 Jan 2026 | 05:46 PM

മക്കളുടെ ഭാവിയെ ഓർത്ത് ആശങ്കപ്പെടാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. എന്നാൽ പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയാമോ? അവയിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് സുകന്യ സമൃദ്ധി യോജന (SSY). ഇരുപത്തിയൊന്നാം വയസിൽ ഏകദേശം 71 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ സമ്പാദിക്കാൻ സാധിക്കും.

 

സുകന്യ സമൃദ്ധി യോജന

 

പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷയ്ക്കായി പോസ്റ്റ് ഓഫീസ് വാ​ഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ സംരംഭത്തിന് കീഴിൽ 2015 ജനുവരിയിലാണ് ഈ പദ്ധതി ആരംഭിച്ചത്. നിലവിലെ പലിശ നിരക്ക് 8.2% ആണ്

പദ്ധതി പ്രകാരം പെൺകുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. അക്കൗണ്ട് തുറക്കാൻ ജനന സർട്ടിഫിക്കറ്റ്, ഐഡി പ്രൂഫ്, വിലാസ തെളിവ് എന്നിവ ആവശ്യമാണ്. അക്കൗണ്ട് തുടങ്ങി 15 വർഷം വരെ പണം നിക്ഷേപിക്കാം. പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോഴോ 18 വയസ്സിന് ശേഷം വിവാഹം നടക്കുമ്പോഴോ അക്കൗണ്ട് കാലാവധി പൂർത്തിയാകും.

ALSO READ: എല്ലാ മാസവും 9,250 രൂപ നേടാം, ജോലിയുണ്ടെങ്കിലും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

മാതാപിതാക്കൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി കിഴിവുകൾ ലഭിക്കും, അതേസമയം ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുന്ന തുകയും നികുതി രഹിതമാണ്.

 

71 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാം?

 

15 വർഷത്തേക്ക് എല്ലാ വർഷവും 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ, ഏകദേശം 71,82,119 രൂപ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിൽ 22.5 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിച്ച തുകയിം ബാക്കി 49.32 ലക്ഷം രൂപ പലിശയായി ലഭിക്കുന്നതുമാണ്. പിൻവലിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമാണ്.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
മകരജ്യോതിയുടെ പ്രാധാന്യമെന്ത്?
കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എത്ര തരം?
വെളുത്തുള്ളിയുടെ തൊലി കളയാൻ പാടുവേണ്ട... ഇതാണ് ഈസി
കാക്കിക്കുള്ളിലെ മാതൃഹൃദയം! കുഴഞ്ഞുവീണ കുഞ്ഞു മാളികപ്പുറത്തിന് തുണയായി വനിതാ എസ്‌ഐ ശാന്തി ബാബു
Viral Video: തടി ലോറിയിൽ നിന്ന് ചാടിയ പാമ്പിന് സംഭവിച്ചത്
രാഹുൽ ക്ഷണിച്ച വടകര ഫ്ലാറ്റ് ആരുടെ?
മീൻക്കുളത്തിൽ നിന്നും പിടികൂടിയ കൂറ്റൻ രാജവെമ്പാല